കുവൈത്ത് സിറ്റി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാപരിശോധനകളുടെ ഫലമായി ഈ വർഷം ഇതുവരെ ഏകദേശം 15,000 പ്രവാസികളെ നാടുകടത്തി. വ്യക്തമായ തൊഴിലോ വരുമാനമോ ഇല്ലെന്ന് തെളിഞ്ഞവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിപക്ഷവും.
വരുമാനമോ വ്യക്തമായ ഉപജീവനമാർഗമോ ഇല്ലാത്ത പ്രവാസികളെ നാടുകടത്താമെന്ന നിയമംവെച്ചാണ് നടപടി. പിടിയിലായവർക്ക് ജീവിക്കാനും മാന്യമായ ജീവിതം നയിക്കാനും മതിയായ വരുമാനമില്ലായിരുന്നു. കുറ്റകൃത്യങ്ങളിൽനിന്നും സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നും തടയാനാണ് രാജ്യത്തുനിന്ന് ഇത്തരക്കാരെ നാടുകടത്തുന്നതിന് പ്രധാന കാരണമെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
വ്യാജ വിസ കച്ചവടക്കാരെ നിയന്ത്രിക്കലും ഇതുവഴി ലക്ഷ്യമിടുന്നു. സുരക്ഷാപരിശോധനക്കിടെ പിടിക്കപ്പെട്ട മറ്റു നാമമാത്ര തൊഴിലാളികളെയും നാടുകടത്താനുള്ള നടപടികൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.