കുവൈത്തിൽ 12 ഒമിക്രോൺ കേസുകൾ കണ്ടെത്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 12 ഒമിക്രോൺ കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്​ വന്ന ഇവർ ക്വാറൻറീനിൽ കഴിയുകയാണ്​. വിദേശത്തുനിന്ന്​ കുവൈത്തിൽ എത്തുന്നവർ കർശനമായി ക്വാറൻറീൻ അനുഷ്​ടിക്കണമെന്ന്​ അധികൃതർ അഭ്യർഥിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.