ദമ്മാം: അൽ അഹ്സയിലെ ഹുഫൂഫ് ഇൻഡസ്ട്രിയൽ മേഖലയിൽ ഒരു വർക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് ഒരു മലയാളിയും ഒമ്പത് ബംഗ്ലാദേശികളുമാണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ കുടുംബങ്ങളെ നിരാലംബമാക്കിയ ദുരന്തത്തിെൻറ അന്തിമ ചിത്രം വ്യക്തമാക്കുന്നത് അതിഗുരുതരമായ നിയമ ലംഘനങ്ങൾ. കടുത്ത ചൂടിലും നിർത്താതെ പ്രവർത്തിച്ച എയർക്കണ്ടീഷണറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. മരിച്ചവരെല്ലാം വിവിധ പ്രശ്നങ്ങളിൽ ഉഴലുമ്പോഴും കുടുംബത്തിന് താങ്ങാവാൻ സാധിക്കുന്ന ജോലികൾ ചെയ്യാൻ തുനിഞ്ഞിറങ്ങിയവരാണ്. മുഹമ്മദ് ഉബൈദുൽ ഹഖ്, മുഹമ്മദ് സാസ്വദൽ ഇസ്ലാം, ബാരക് സർദാർ റഹ്മാൻ, സൈഫുൽ ഇസ്ലാം, റംസാൻ പ്രമാണിക്, ജൊബയാത്ദാലി, ഹുസൈൻ റുബൽ, ഹുസൈൻ ഷഹാദത്, ഫിറോസ് അലി സർദാർ എന്നിവരാണ് മരിച്ച ബംഗ്ലാദേശ് പൗരന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.