കെ.ഡി. ജോഷിക്ക്​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്​ അമേരിക്കയിലേക്ക് പോകുന്ന ഫോക്കസ് കുവൈത്ത്​ മുൻ ജനറൽ സെക്രട്ടറിയും അൽ ഗാനിം ഇൻറർ നാഷനൽ കമ്പനി ഡ്രാഫ്‌റ്റ്സ്മാനുമായ തൃശൂർ സ്വദേശി കെ.ഡി. ജോഷിക്ക് ഫോക്കസ് കുവൈത്ത്​ യാത്രയയപ്പ് നൽകി. സലിം രാജ്, തമ്പി ലൂക്കോസ്, സി.ആർ. രാജീവ്, എം.ടി. ജോസഫ്, സാം തോമസ്, പ്രശോബ് ഫിലിപ്പ്​, ഷാജു ജോസ്, അഷറഫ്, ഷെനി ജേക്കബ്​, ഷഫീർ, ശ്രീജിത്ത്, സന്തോഷ് എന്നിവർ സംസാരിച്ചു. കെ.ഡി. ജോഷി മറുപടി പ്രസംഗം നടത്തി. എം.ടി. ജോസഫ് ഉപഹാരം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.