മലയാളി കായികപ്രേമികളുടെ ഗൃഹാതുര സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന മൈതാനമാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. അവിടെ പാഡണിയുന്നതും പന്തെറിയുന്നതും പലരും സ്വപ്നം കണ്ടിട്ടുണ്ടാവും. നിങ്ങളുടെ ആഗ്രഹം സഫലമായില്ലെങ്കിലും ഒരുപക്ഷെ നിങ്ങളുടെ മക്കൾക്ക് ഇതിന് കഴിഞ്ഞേക്കാം. ഇതിന് അവസരമൊരുക്കുകയാണ് ഷാർജ, അതും സ്കോളർഷിപ്പോടെ. യുവക്രിക്കറ്റർമാരെ സ്കോളർഷിപ്പോടെ ക്രിക്കറ്റ് പഠിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് തങ്ങളെന്ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സി.ഇ.ഒ ഖലഫ് ബുകാതിർ പ്രഖ്യാപിച്ചു. യു.എ.ഇ ക്രിക്കറ്റിന് ലോക ക്രിക്കറ്റ് ഭൂപടത്തിൽ ഇടം നേടിക്കൊടുത്ത അബ്ദുൽ റഹ്മാൻ ബുകാതിറിെൻറ മകനാണ് ഖലഫ് ബുകാതിർ. പിതാവിനോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.കായികരംഗത്ത് യുവതലമുറക്കായി അക്കാദമി തുറക്കുക എന്നത് ഒരു സ്ഥാപനം സൃഷ്ടിക്കുകയെന്നത് അദ്ദേഹത്തിെൻറ ആഗ്രഹമാണ്.
ഇത് സഫലമാക്കാനാണ് കൂടുതൽ താരങ്ങളെ വളർത്തിയെടുക്കുന്ന പദ്ധതിക്ക് രൂപം നൽകുന്നതെന്ന് ഖലഫ് ബുകാതിർ പറഞ്ഞു. മലയാളി കുട്ടികൾക്കടക്കം സ്കോളർഷിപ്പോടെ അക്കാദമി പ്രവേശനത്തിന് അവസരം ലഭിക്കും. സെലക്ഷൻ ക്യാമ്പ് ഈ മാസം തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.