ദുബൈ ലൈബ്രറി എക്സിബിഷനിലെ കാഴ്ചകൾ

ചരിത്രത്തിന്റെ നിധികൾ

ദുബൈയുടെ വിസ്മയങ്ങളുടെ ഗണത്തിലേക്ക് ഇക്കഴിഞ്ഞ മാസം കണ്ണിചേർക്കപ്പെട്ട ആശ്ചര്യമാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി. പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമാണ് ഇത്. ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട് എന്നത് വായനാ ലോകത്തെ ആകർഷിക്കുന്നു. ദുബൈയുടെ പ്രകൃതി സൗന്ദര്യമായ ക്രീക്കിന്‍റെ തീരത്താണ് തുറന്നുവെച്ച പുസ്തക രൂപത്തിൽ ഇതിനായി കെട്ടിടം പണിതുയർത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ പേരാണ് ലൈബ്രറിക്ക് നൽകപ്പെട്ടത്.

100കോടി ദിർഹം ചിലവഴിച്ച് നിർമിച്ച ഈ ഗ്രന്ഥാലയത്തിനകത്ത് രണ്ട് സുപ്രധാന എക്സിബിഷനുകളുണ്ട്. ലൈബ്രററിയുടെ ഏഴാം നിലയിലാണ് വിഞജാനത്തിന്‍റെയും ഇമാറാത്തിന്‍റെയും പിന്നിട്ട വഴികൾ ഓർമിപ്പിക്കുന്ന രണ്ട് എക്സിബിഷനുകൾ ഒരുക്കിയിട്ടുള്ളത്. അറബ് സമൂഹത്തിലെയും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലെയും എഴുത്ത്-വായന ശൈലികളുടെയും സംഭാവനകളുടെയും ചരിത്രം ഓർമപ്പെടുത്തുന്നതാണ് ഒന്നാമത്തെ എക്സിബിഷൻ. ആദ്യ കാലത്തെ ഖുർആൻ കൈയെഴുത്തുപ്രതികൾ, എഴുത്ത് ഉപകരണങ്ങൾ, പഴയ ഭൂപടങ്ങൾ, പഴയ മാസികകൾ, പഴയ കാരിക്കേച്ചർ മാസികകൾ, സ്ത്രീകളുടെ മാസികകൾ എന്നിവയുടെ ശേഖരമാണ് ഇവിടെയുള്ളത്. ആദ്യകാലത്ത് പണ്ഡിതന്മാരും രാജാക്കൻമാരും മറ്റും എഴുതാൻ ഉപയോഗിച്ചിരുന്ന എഴുത്താണികളും മഷിക്കുപ്പികളും ഇവിടെ കാണാനാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രാചീന ഭാഷകളുടെ ചരിത്രവും അവയിലെ പുരാതന ലിഖിതങ്ങളും കൂട്ടത്തിലുണ്ട്. എഴുത്തിന്‍റെയും വായനയുടെയും ആഗോള ചരിത്രം തന്നെ നമുക്ക് തിരിച്ചറിയാൻ പ്രദർശനം വീക്ഷിക്കുന്നതിലൂടെ സാധിക്കും.

ഇന്ത്യ, ചൈന, അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഇതിഹാസങ്ങളുടെ കഥകളും ഇവിടെ പ്രദർശനത്തിനുണ്ട്. രാമായണം എഴുതിയ വാൽമീകിയും രാമായണത്തിന്‍റെ ചരിത്രവും വിവരിച്ചതോടൊപ്പം പുരാതന കൈയുഴുത്ത് പ്രതിയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രചീനമായ സംസ്കൃത എഴുത്തുകൾകൊപ്പം ചൈനീസ് ഭാഷയിലെയും മറ്റും പുരാതന ലിഖിതങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്‍റെ പഴയ കാലത്തെ മാപ്പുകളും ഇവിടെ കാണാനാകും. കപ്പൽ യാത്രക്കും മറ്റുമായി തയാറാക്കപ്പെട്ടതാണ് ഇവയിൽ പലതും. പ്രത്യേകിച്ച് പശ്ചിമേഷ്യയുടെയും ആഫ്രിക്കയുടെയും കൃത്യമായ വിവരങ്ങൾ അടങ്ങിയ മാപ്പ് വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ വരച്ചെടുത്തതാണ്. മുഗൾ ഭരണകാലത്ത് പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ കോപികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്ര കുതുകികളെ സംബന്ധിച്ച് ഈ പ്രദർശനം ഏറെ വിലപ്പെട്ട അറിവുകൾ പകരുന്നതാണ്.

യു.എ.ഇയുടെ ഇന്നലെകളും ഇന്നും കൃത്യമായി പകർത്തപ്പെട്ട ചിത്രങ്ങൾ കോർത്തിണക്കിയ ഫോട്ടോഗ്രാഫി പ്രദർശനമാണ് ലൈബ്രറിയിലെ മറ്റൊരു എക്സിബിഷൻ. വളരെ അപൂർവമായി മാത്രം പുറംലോകം കണ്ടിട്ടുള്ള നിരവധി ചിത്രങ്ങൾ ഇവിടെയുണ്ട്. 1940കൾ മുതൽ ദുബൈ, അബൂദബി, മറ്റു എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ മുതൽ പുതിയ കാലത്തെ അവിസ്മരണീയ സന്ദർഭങ്ങളിലെ ചിത്രങ്ങൾ വരെ ഇതിലുണ്ട്. എണ്ണ കണ്ടെത്തുന്നതിന് മുമ്പ് മുത്തും പവിഴവും വാരിയെടുക്കാൻ നടത്തിയ കടൽ യാത്രകളും പത്തേമാരികളും ദുബൈയിലെ ആദ്യകാലത്തെ ചന്തയുമെല്ലാം ഇതിൽ കാണാം. വിവിധ എമിറേറ്റുകളിലെ കോട്ടകൾ, ശൈഖ് സായിദ് ബിൻ സുൽത്താൻ ആനഹ്യാന്‍റെ യൗവനകാല ചിത്രങ്ങൾ, യു.എ.ഇയുടെ രൂപീകരണ സന്ദർഭത്തിലെ ചിത്രങ്ങൾ, വിവിധ കാലങ്ങളിലെ ഭരണാധികാരികളുടെ ചിത്രങ്ങൾ എന്നിവ കൂട്ടത്തിലുണ്ട്. പിന്നീട് ഭരണാധികാരികളായവരുടെ കുട്ടിക്കാല ചിത്രങ്ങളും


Tags:    
News Summary - Treasures of the History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.