ഭീമൻ ആമകളുടെ കേന്ദ്രം

അൽഐൻ മൃഗശാല സന്ദർശകർക്കായി വിവിധ മൃഗങ്ങളുടെ വേറിട്ട കാഴ്ച ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ആകർഷണീയമാണ് ഭീമാകാരനായ അൽദാബ്ര ആമ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആമയാണിത്. അൽഐൻ മൃഗശാലയിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ദാബ്ര ആമകളുണ്ട്.

120 കിലോമ മുതൽ 140 കിലോ വരെ ഭാരമുണ്ട് ഇവക്ക്. അൽഐൻ മൃഗശാലയിൽ മൊത്തം ഏഴ് കടലാമകളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഇത്തരം ഉരഗങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ വംശ വർധനവിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട് മൃഗശാല. അവയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന വിവിധ സാഹചര്യങ്ങൾ തരണം ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നു.

മരങ്ങളുടെയും ചെടികളുടെയും സാന്ദ്രത ഉൾപെടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ അനുകരിക്കുന്ന വാസസ്ഥലമാണ് മൃഗശാല ആമകളെ സംരക്ഷിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. 

Tags:    
News Summary - The center of the giant tortoises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.