കൈയിൽ പണം ഉണ്ടെങ്കിൽ ആർക്കും എപ്പോഴും തുടങ്ങാവുന്നതാണോ ഹോട്ടലും കഫെയും കഫറ്റീരിയയും? ആർക്കും എവിടെയും ഏതുസമയത്തും ഭക്ഷണം വിതരണം ചെയ്യാൻ കഴിയുമോ? ഇക്കാര്യങ്ങളിലെല്ലാം ദുബൈ മുനിസിപ്പാലിറ്റി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ദുബൈയിലെ എല്ലാ ഭക്ഷണ സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ലൈസൻസിങ് അധികാരികളുടെ സാധുവായ ട്രേഡ് ലൈസൻസ് എടുത്തിരിക്കണമെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് ദുബൈ മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
•ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് പ്രവർത്തനത്തിെൻറ ലൈസൻസ് എടുക്കണം
•ഏതു ഭക്ഷ്യമേഖലയിലാണ് പ്രവർത്തനം ഉദ്ദേശിക്കുന്നത് എന്ന് ലൈസൻസിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
• ഈ ലൈസൻസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾ ഒഴികെ മറ്റ് പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല
•ഭക്ഷ്യസുരക്ഷ വകുപ്പിൽനിന്ന് രൂപരേഖ (Lay out) വിലയിരുത്തൽ നടത്തി അനുമതി നേടിയ ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങാവൂ
•അനുമതി ലഭിക്കുന്നതിനുമുമ്പ് ലൈസൻസുള്ള സൈറ്റിന് പുറത്ത് ഭക്ഷണം തയാറാക്കരുത്
ഭക്ഷണം തയാറാക്കുന്നതിന് മതിയായ ഇടം നൽകുക എന്നത് അത്യന്താപേക്ഷിതമാണ്. അടുക്കളക്ക് ആവശ്യമായ വിസ്തൃതിയിെല്ലങ്കിൽ തിരക്കുണ്ടാകാനും ഭക്ഷണപദാർഥങ്ങൾ വൃത്തിഹീനമാകാനും അതുവഴി ഭക്ഷ്യവിഷബാധക്കും സാധ്യതയുണ്ട്. ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറികളിലും ആവശ്യത്തിന് സ്ഥലം ഇല്ലെങ്കിൽ അപകടസാധ്യതകളുണ്ട്. ഭക്ഷണത്തിെൻറ തരം, ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തിെൻറ എണ്ണം, ഒരേ സമയം ജോലിചെയ്യുന്ന ആളുകളുടെ എണ്ണം എന്നിവ പരിഗണിച്ചാണ് സ്ഥലപരിമിതി നിശ്ചയിക്കേണ്ടത്.
സ്ഥാപനത്തിെൻറ രൂപരേഖ സമർപ്പിക്കുേമ്പാൾ ശ്രദ്ധിക്കാൻ
•നിർമാണത്തിനോ നവീകരണത്തിനോ പുനർനിർമാണത്തിനോ മുമ്പ് നിർദിഷ്ട രൂപരേഖകൾ ഭക്ഷ്യസുരക്ഷ വകുപ്പിൽ സമർപ്പിച്ച് അനുമതി നേടണം
•സ്കെയിൽ ചെയ്ത രൂപരേഖയിൽ -ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും തയാറാക്കുന്നതിനും ഭക്ഷണ ശേഖരണത്തിനും ഇരിപ്പിടത്തിനും അനുവദിച്ച സ്ഥലം രേഖപ്പെടുത്തിയിരിക്കണം
•സാനിറ്ററി ഫിറ്റ്മെൻറുകൾ, തുറസ്സായ സ്ഥലങ്ങൾ, വിശ്രമമുറികൾ, സ്റ്റോറേജ്, ജനാലകൾ, മെക്കാനിക്കൽ വെൻറിലേഷൻ സംവിധാനം എന്നിവ ഉൾെപ്പടുത്തണം
•കൈകഴുകൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം തയാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും സ്ഥാനം കൃത്യമായി രേഖപ്പെടുത്തണം
•പുറത്തുകടക്കുന്നതിനും പ്രവേശിക്കുന്നതിനുമുള്ള എല്ലാ മാർഗങ്ങളും ഉൾപ്പെടുത്തണം
•പ്രധാന രൂപരേഖയോ പ്രവർത്തനങ്ങളെയോ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ മുൻകൂർ അനുമതിയില്ലാതെ നടപ്പാക്കാൻ പാടില്ല.
•ഭക്ഷ്യസുരക്ഷ വകുപ്പിെൻറ മുൻകൂർ അനുമതിയില്ലാതെ അംഗീകൃത രൂപരേഖയിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്
•പ്രധാന രൂപരേഖയെ ബാധിക്കാത്ത ചെറിയ മാറ്റങ്ങളോ സ്റ്റോർറൂമിൽ ഷെൽഫുകൾ സ്ഥാപിക്കുന്നതുപോലുള്ള ചെറിയ പ്രവർത്തനങ്ങളോ നൽകുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല
•സ്ഥാപനം തുറക്കുന്നതിന് മുമ്പ് ഭക്ഷ്യസുരക്ഷ വകുപ്പ് നേരിട്ടെത്തി പരിശോധന നടത്തും
•ഈ പരിശോധനക്കുമുമ്പ് സ്ഥാപനത്തിൽ കച്ചവടം പോലുള്ള ഒരു പ്രവർത്തനവും നടത്തരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.