കരകൗശലം പറയുന്ന ഖോർഫക്കാൻ ക്രാഫ്റ്റ് മ്യൂസിയം

യു.എ.ഇയുടെ തനത് കരകൗശല വിദ്യകൾ ആധുനികതക്ക് പോലും വിസ്മയം പകരുന്നതാണ്. തലമുറകൾ കൈമാറി വന്ന പുണ്യങ്ങളെ ഒരുപോറൽപോലും ഏൽപ്പിക്കാതെ തലമുറകൾക്കായി കാത്ത് വെച്ചിട്ടുണ്ട് ഷാർജ. ഇതിൽ ഏറെ വൈവിധ്യം നിറഞ്ഞതാണ് ഖോർഫക്കൻ പരമ്പരാഗത കരകൗശല മ്യൂസിയം.

സ്ഥാപിതമായി ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് മ്യൂസിയം സ്വീകരിച്ചത്. ഖോർഫക്കാനിലെ പഴയ സൂക്കിലൂടെ നടന്നെത്തുന്നത് ഈ മ്യൂസിയത്തിന്‍റെ കവാടത്തിലേക്കാണ്. തുടർന്ന് നിരവധി വാതിലുകൾ തെളിയും. ഓരോ വാതിലും തുറക്കുന്നത് കരവിരുതിന്‍റെ വിസ്മയങ്ങൾ പകർന്നുതരുവാനാണ്.

ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് സ്വയം ഒരുക്കിയിരുന്ന ഒരു ജനതയുടെ അറിവിന്‍റെ കേദാരമാണ് ഈ മ്യൂസിയം നിറയെ. പൗരാണിക കച്ചവട കേന്ദ്രങ്ങളും കാർഷിക മേഖലകളുമായി ബന്ധപ്പെട്ട വിപണികളും ഇവിടെയുണ്ട്. എണ്ണ വിപ്ലവത്തിന് മുമ്പ് ഒരു സൂക്ക് എന്തായിരുന്നുവെന്നും കടകൾ എങ്ങനെയായിരുന്നുവെന്നും ദൈനംദിന ജീവിതം ഏതുവിധത്തിലായിരുന്നുവെന്നും മനസിലാക്കാൻ പരമ്പരാഗത കരകൗശല മ്യൂസിയം സന്ദർശിച്ചാൽ മതി. പുനർനിർമ്മിച്ച ഇടവഴിയിൽ, പലചരക്ക് വ്യാപാരി,

കുശവൻ, ഖൂസ് (ഈന്തപ്പനയുടെ കൊട്ടയിൽ നിന്ന് ഉണ്ടാക്കുന്ന കൊട്ട), മുത്ത് വ്യാപാരി, പരമ്പരാഗത പ്രതിവിധികൾ, ഖുറാനിക് സ്കൂൾ, ജ്വല്ലറി, ഈത്തപ്പഴ വ്യാപാരികൾ എന്നിവ കാണാം. ഖോർഫക്കാനിലെ സൂഖ് ഷാർഖ് പ്രദേശം നിരവധി പൈതൃകങ്ങളാലും ചരിത്രപരമായ ഘടകങ്ങളാലും സമ്പന്നമാണ്. നഗരത്തിന്‍റെ സമ്പന്നമായ നാടോടി കഥകളെക്കുറിച്ചും അതിന്‍റെ ആധികാരിക ഭൂതകാലത്തെക്കുറിച്ചും പഠിക്കാനുള്ള മികച്ച അവസരമാണ് ഇവിടെയുള്ളത്.

Tags:    
News Summary - Khor Fakkan Craft Museum of Handicrafts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.