ഉമ്മുല്ഖുവൈനിെൻറ സിനിമാ പ്രേമികള്‍ക്ക് എന്നും ഹരമാണ് ഗ്രനാഡ സിനിമ. നാട്ടിൻ പുറത്തെ ഓലമേഞ്ഞ നാടന്‍ സിനിമാ ശാലകളെ ഓര്‍മ്മിപ്പിക്കുന്നതാണ് 35 വർഷം പഴക്കമുള്ള ഈ സിനിമാ കൊട്ടക. വടക്കൻ എമിറേറ്റിലെ ആസ്വാദകരുടെ കേന്ദ്രമായിരുന്ന ഈ തിയേറ്ററിനെ ചുറ്റിപ്പറ്റിയാണ് ഇവിടുത്തെ വിനോദ പരിപാടികള്‍ അരങ്ങേറിയിരുന്നത്.
ഡിജിറ്റല്‍ സംവിധാനത്തിന് വഴിമാറിയെങ്കിലും ഗ്രനാഡ ഇന്നും പഴമ നിലനിർത്തിപോരുന്നു. ഭൂതകാല ഓര്മ്മക്കുളിരുകളെ നിലനിര്‍ത്തി അന്നത്തെ ആ പ്രൊജക്റ്റര്‍ ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കയാണ്. എന്നാൽ കോവിഡ് വ്യാപനത്തേതുടർന്ന് തിയറ്റർ തൽകാലം അടച്ചിട്ടിരിക്കുകയാണ്.
പാക്കിസ്താനികളുടെ മേല്‍നോട്ടത്തിലാണ് തീയറ്റർ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പ്രദര്‍ശിപ്പിക്കുന്നതെല്ലാം ഇന്ത്യന്‍ സിനിമകൾ-. വിശിഷ്യാ മലയാളം. മലയാളിയായ ഗോപിനാഥാണ് ഒരുപാട് കാലം പ്രൊജക്ടര്‍ കൈകാര്യം ചെയ്തിരുന്നത്. രാജാവിെൻറ മകന്, വാല്‍സല്യം പോലെയുള്ള സിനിമകള്‍ പ്രദര്ശനത്തിനെത്തിയത്തിയപ്പോള് തീയറ്റർ നിറഞ്ഞ് കവിഞ്ഞിരുന്നു. പ്രേം നസീര്‍, മമ്മൂട്ടി, ചിത്ര തുടങ്ങിയ താരങ്ങളുടെ സന്ദർശനവും ഇവിടുത്തുകാർ ഇപ്പോഴും ഓർത്തുവെക്കുന്നു. ഒട്ടനവധി കലാ സാംസ്കാരിക പരിപാടികള്‍ നടന്ന ഇടം കൂടിയായിരുന്നു ഗ്രനാഡ. എന്‍.എന്‍. പിള്ള, തിക്കുറുശ്ശി മുതൽപേരുടെ നാടകങ്ങള്‍ മാസങ്ങളോളം ഇവിടെ അരങ്ങേറിയിരുന്നു.
ഒന്നില്‍ അധികം കുടുംബങ്ങള്‍ സിനിമ കാണാന്‍ വരുന്നുണ്ട് എന്ന് മുന്‍കൂട്ടി അറിയിച്ചാല്‍ അവരെല്ലാവരും എത്തുന്നത് വരെ സിനിമ തുടങ്ങാതെ കാത്തിരിക്കുന്ന പതിവും ഇവിടെയുണ്ടായിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാല്‍ അടങ്ങുന്ന മലയാളികളുടെ പ്രിയ നടന്മാര് തീയറ്റർ ഉടമയായ ജാവേദ് ഭട്ടിനും പ്രിയപ്പെട്ടവരാണ്. 30 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കുടുംബത്തോടൊപ്പം എത്തിയാല്‍ ചിലപ്പോളൊക്കെ വില പേശലും നടക്കും.
സമയ നിഷ്ഠയേക്കാളേറെ സ്നേഹത്തിെൻറ കരുതലിനാണ് പ്രാധാന്യം കൽപ്പിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ തിരക്കേറുന്നത്.
നാടന്‍ മട്ടില്‍ സൈക്കിളില്‍ പോയാണ് ജീവനക്കാര്‍ സിനിമാ പോസ്റ്റര്‍ ഒട്ടിച്ചിരുന്നത്. എന്നാല്‍, ഇന്ന് സൈക്കിള്‍ കാറിന് വഴിമാറി. ഉമ്മുല്ഖുവൈെൻറ ചെറു തെരുവുകളിലും മലയാളികളുടെ ചായക്കടകളിലും സിനിമാ പോസ്റ്ററുകള്‍ പതിയും.
അത്യാധുനിക തിയേറ്ററുകള്‍ ഉമ്മുല്‍ഖുവൈനില്‍ ഇന്ന് വന്നിട്ടുണ്ടെങ്കിലും ഗ്രനാഡയില്‍ എത്തി സിനിമ കാണുന്നതിെൻറ ത്രില്ല് ഒന്നു വേറെ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.