ശിശുവി​െൻറ മൃതദേഹം ഉപേക്ഷിച്ച സംഭവം: സ്ത്രീ റിമാൻറിൽ

മനാമ: മരിച്ച നവജാത ശിശുവി​െൻറ മൃതദേഹം വിമാനത്താവളത്തിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് കടന്ന സ്ത്രീയെ തിരിച്ച് ബഹ്റൈനിലെത്തിച്ചു. 30 വയസുള്ള സ്ത്രീയാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തി​െൻറ ബാത്ത്റൂമിൽ പ്രസവിച്ച് കുട്ടിയുടെ മൃതദേഹം മറ്റൊരു ബാത്ത്റൂമിലെ ട്രാഷ്ബിന്നിൽ തള്ളിയത്. കുട്ടി ചാപിള്ളയായിരുന്നോ അതോ പ്രസവശേഷം മരിച്ചതാണോ എന്ന കാര്യം വ്യക്തമല്ല. 
ഇവർ ഏത് നാട്ടുകാരിയാണെന്നതും വ്യക്തമല്ല. സംഭവം ശ്രദ്ധയിൽ പെട്ട ശേഷം ബഹ്റൈൻ അധികൃതർ അന്താരാഷ്​ട്ര അറസ്​റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് യു.എ.ഇയിൽ നിന്നാണ് ഇവരെ അറസ്​റ്റ്​ചെയ്ത് ബഹ്റൈനിലെത്തിച്ചത്. 
ഇവരെ കഴിഞ്ഞ ദിവസം പബ്ലിക് പ്രൊസിക്യൂഷൻ ചോദ്യം ചെയ്യുകയും ഏഴുദിവസം കസ്​റ്റഡിയിൽ വിടാൻ ഉത്തരവാവുകയും ചെയ്തു. 
ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ഇവർ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്യുകയാണ്.മാർച്ച് ആറിന് ഇന്തോനേഷ്യയിലേക്ക് പോകുംവഴിയാണ് കുട്ടിയുടെ മൃതദേഹം ബിന്നിൽ തള്ളിയത്.സ്ത്രീ കുട്ടിയുടെ മൃതദേഹം ബാത്ത്​റൂമിലെ ബിന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ഫാമിലി ആൻറ് ചൈൽഡ് െപ്രാസിക്യൂഷൻ മേധാവി ആമിന ഈസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 ഇതുസംബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷ ഡയറക്ടറേറ്റ് ആണ് വിവരം തന്നതെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
സംഭവം അറിഞ്ഞ ഉടൻ പബ്ലിക് െപ്രാസിക്യൂഷൻ അന്വേഷണം തുടങ്ങുകയും മരണകാരണമറിയാനായി ഫോറൻസിക് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവ്  ശേഖരിക്കുകയും ചെയ്തിരുന്നു.
 

Tags:    
News Summary - 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.