യൂത്ത് ഇന്ത്യ ബഹ്റൈൻ പുറത്തിക്കുന്ന യൂത്ത് മാഗസിൻ പി. മുജീബ് റഹ്മാൻ പ്രകാശനം ചെയ്യുന്നു
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ പുറത്തിക്കുന്ന യൂത്ത് മാഗസിന്റെ പേര് പ്രകാശനം ചെയ്തു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ പി. മുജീബ് റഹ്മാൻ യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീന്‍ നൽകി പ്രകാശനം നിർവഹിച്ചു.
യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രവാസ മണ്ണിൽ സ്ഥാപിതമായിട്ട് 15 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ അതിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇടപെട്ട മേഖലകളും പ്രവർത്തകരുടെ വിവിധ ഇനങ്ങളിലുള്ള എഴുത്തുകളും ഉൾക്കൊള്ളിച്ചായിരിക്കും ‘ഈലാഫ്’ (ടുഗെതർനെസ്സ്) മാഗസിൻ പുറത്തിറങ്ങുക.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, മാഗസിൻ കൺവീനർ സിറാജ് കിഴുപ്പിള്ളിക്കര, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ്, വൈസ് പ്രസിഡന്റ് യൂനുസ് സലീം, മുഹമ്മദ് ജൈസൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ അൽത്താഫ്, അലി, ഇജാസ്, സാജിർ, അഹദ് സവാദ്, ഇർഫാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.