തൊഴിലാളികൾക്ക് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യുന്നു
മനാമ: ബഹ്‌റൈനിൽ വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ, കഠിനമായ വെയിലിനെ അവഗണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി 'യോമൈ കെയർ'. ബുദയ്യ, സൽമാൻ സിറ്റി മേഖലകളിലെ തൊഴിലാളികൾക്ക് വെള്ളവും പഴങ്ങളും വിതരണം ചെയ്തു. അൽമൊഈദ് ഗ്രൂപ് കോർഡിനേറ്റർ ബാല മുരുഗൻ ഭക്ഷണവിതരണോദ്ഘാടനം നിർവഹിച്ചു.
യോമൈ അക്കാദമി പ്രസിഡന്റ് അസീസ് അബ്ബാസ്, സെക്രട്ടറി അസീർ അഷ്‌റഫ്, യോമൈ ചീഫ് ശിഹാൻ മുഹമ്മദ് നഹാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോർഡിനേറ്റർ സകീർ ഹുസൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.