മനാമ: പ്രവാസികൾക്ക് ജീവിക്കാനും തൊഴിലെടുക്കാനും മേഖലയിലെ ഏറ്റവും അനുയോജ്യമായ രാജ്യം എന്ന ബഹുമതി ബഹ്റൈന്. ജർമൻ േകന്ദ്രമായ സംഘടനയുടെ പഠനറിപ്പോർട്ടിലാണ് ബഹ്റൈെൻറ പ്രവാസികൾക്കിടയിലെ ജനപ്രിയതക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിലെ 18,135 പ്രവാസികൾക്കിടയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇൗ വർഷം ഫെബ്രുവരി 15 മുതൽ മാർച്ച് ഏഴുവരെയുള്ള നാളുകളിലാണ് പഠനം നടന്നത്. പട്ടികയിൽ തായ്വാൻ, എക്വഡോർ, മെക്സിക്കോ, സിങ്കപ്പൂർ എന്നിവരുടെ അടുത്തായാണ് ബഹ്റൈെൻറയും സ്ഥാനം. 68 രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ നിന്നും വന്ന അഭിപ്രായം ബഹ്റൈൻ പ്രവാസ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണെന്നായിരുന്നു. കിഴക്ക്^പടിഞ്ഞാറ് രാജ്യങ്ങൾക്കിടയിൽ നിൽക്കുന്നതും പ്രവാസികൾക്ക് ഇഷ്ടപ്പെടുന്നതുമായ സംസ്കാരമാണ് ബഹ്റൈനിൽ നിലനിൽക്കുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു. പഠനത്തിൽ പെങ്കടുത്ത 44 ശതമാനംപേർ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈനിലെ തൊഴിൽ സമയത്തിൽ തൃപ്തിരേഖപ്പെടുത്തി. 33 ശതമാനംപേർ തൊഴിൽ സുരക്ഷിതത്വം ഉണ്ടെന്നും 39 ശതമാനംപേർ
തൊഴിലിൽ തൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിലുള്ള ഉയർച്ചയും അതുവഴിയുളള സന്തോഷവും പുരോഗതിയും പവിഴദ്വീപിൽ കൂടുതലാണെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നു. ജീവിതനിലവാരത്തിൽ ആഗോളതലത്തിൽ ബഹ്റൈന് 20 ാം സ്ഥാനമാണുള്ളത്. ലളിതമായ താമസ സൗകര്യം ലഭിക്കുന്ന കാര്യത്തിലും പ്രവാസികളുടെ ജോലിക്കാര്യത്തിൽ ഒന്നാംസ്ഥാനവും ബഹ്റൈനാണുള്ളത്. വ്യക്തിപരമായ സമ്പാദ്യത്തിൽ 22 ാം സ്ഥാനമുണ്ട്. ബഹ്റൈനിലെ പ്രാദേശിക സംസ്കാരത്തോടുള്ള താൽപര്യം ആഗോളതലത്തിൽ 81 ശതമാനംപേർക്കും പാർപ്പിടത്തോടുള്ള ഇഷ്ടത്തിൽ 84 ശതമാനവും പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.