മനാമ: ലോക പരിസ്ഥിതി ദിനത്തിൽ ബഹ്റൈനിൽ മലയാളികളുടെ നേതൃത്വത്തിൽ പുതിയ പരിസ്ഥിതി സംഘടന രൂപവത്കരിക്കുന്നു. ‘ദിൽമൺ നേച്ചർ ക്ലബ്’ എന്ന പേരിലുള്ള സംഘടനയുടെ ഉദ്ഘാടനം ഇന്ന് രാത്രി 7.45ന് കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഹാളിൽ നടക്കും. വർധിച്ചു വരുന്ന പ്രകൃതി ചൂഷണങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുക, ആഗോളതാപനത്തിനും കാർബൺ നിർഗമനത്തിനുമെതിരായ സന്ദേശങ്ങൾ സമൂഹത്തിലെത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
ശുദ്ധ ജലവും, വായുവും, ആഹാരവും ഓരോ മനുഷ്യെൻറയും അവകാശമാണെന്നും, അതിനായുള്ള നിസ്വാർഥയ പ്രവർത്തനങ്ങൾ കാലത്തിെൻറ ആവശ്യമാണെന്നുമുള്ള തിരിച്ചറിവാണ് സംഘടന രൂപവത്കരിക്കാനുള്ള പ്രചോദനമെന്ന് ക്ലബ് ചെയർമാൻ എബ്രഹാം സാമുവൽ, സെക്രട്ടറി അജിത് കുമാർ എന്നിവർ പറഞ്ഞു.
യു.എൻ.പരിസ്ഥിതി കാര്യ സമിതി, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ തുടങ്ങി ഇൗ മേഖലയിലെ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കും. ബഹ്‌റൈൻ സർക്കാറിെൻറ നേതൃത്വത്തിലുള്ള പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രവാസികളുടെ എല്ലാവിധ സഹകരണങ്ങളും പിന്തുണയും ഉറപ്പാക്കാനും സംഘടന ശ്രമിക്കും. മലയാളികൾക്കുപുറമെ, ഇതര നാട്ടുകാരെയും സ്വദേശികളെയും വിവിധ പദ്ധതികളിൽ പങ്കാളികളാക്കാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.