വാട്​സ്​ ആപ്​ ഗ്രൂപ്പ്​ ഇടപെട്ടു; കുട്ടിയുടെ പാസ്​പോർട്ട്​ തിരിച്ചുകിട്ടി

മനാമ: ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ വാട്സ് ആപ് കൂട്ടായ്മ വഴി നടത്തിയ ഇടപെടലിൽ കുട്ടിയുടെ പാസ്പോർട്ട് തിരിച്ചുകിട്ടി. 
ഇന്നലെയാണ് സംഭവം നടന്നത്. കൊച്ചിയിൽ നിന്ന് ഖത്തറിലേക്ക് കരിപ്പൂർ വഴി പോകുന്ന കുട്ടിയുടെ പാസ്പോർട്ട് കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ ഇറങ്ങിയ ഒരാളുടെ ബാഗിൽ കണ്ടതോടെയാണ് ഇൗ വിഷയം ചർച്ചയായത്.

ബഹ്റൈൻ പ്രവാസിയായ മുസ്തഫ കുന്നുമ്മൽ ആണ് വിവരം  ‘ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ഫോറം’ എന്ന ഗ്രൂപ്പിൽ അറിയിച്ചത്. 
മുസ്തഫയോടൊപ്പമുണ്ടായിരുന്ന മറ്റൊരു കുടുംബത്തി​െൻറ ബാഗിൽ നിന്നാണ് ഹിബ എന്ന പെൺകുട്ടിയുടെ പാസ്പോർട്ട് കണ്ടത് ‘ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ഫോറം’ ഗ്രൂപ്പിൽ വോയ്സ് മെസേജ് ഇട്ടതിനെതുടർന്ന് സാമൂഹിക പ്രവർത്തകർ ഇൗ വിഷയം ഏറ്റെടുക്കുകയും എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. 

എയർ ഇന്ത്യ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, ഇൗ കുട്ടി ഖത്തറിലേക്കുള്ള യാത്രക്കാരിയാണെന്ന് മനസിലായി. തുടർന്ന് മറ്റൊരു വിമാനത്തിൽ പാസ്പോർട്ട് ഖത്തറിലെത്തിക്കുകയും കുട്ടിക്ക് കൈമാറുകയും ചെയ്തു.ഖത്തറിൽ കുട്ടി പാസ്പോർട് കൈപ്പറ്റിയതായുള്ള വിവരം വൈകുന്നേരത്തോടെ വ്യക്തമായതോടെയാണ് ഇതു സംബന്ധിച്ച ചർച്ചകൾക്കും ആശയവിനിമയത്തിനും പരിസമാപ്തിയായത്.

News Summary - whatapp help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.