മനാമ: കോവിഡ് ഭീഷണി അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളുടെ ആഘോഷങ്ങളിൽ പട്ടിണിയുടെ നിഴൽ വീഴാതിരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷന് ജനസേവന വിഭാഗമായ വെൽകെയർ ഈദ് സൗഹൃദ കിറ്റുകളൊരുക്കുന്നു. അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരിൽ 400ഒാളം കുടുംബങ്ങള്‍ക്കും 3000ത്തോളം ഗാർഹിക, ഗാർഹികേതര തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും ജീവൻരക്ഷ ഔഷധങ്ങളും ഇതിനകം എത്തിച്ചുനൽകി. പെരുന്നാളിന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈദ് സൗഹൃദ കിറ്റുകൾ ഒരുക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റിന് പ്രയാസപ്പെട്ട 53 പ്രവാസികൾക്ക് യാത്രാ ടിക്കറ്റുകളും സുമനസ്സുകളുടെ സഹായത്തോടെ വെൽകെയർ നൽകിയിരുന്നു. ഈദ് സൗഹൃദ കിറ്റുകളിൽ പങ്കാളികളാവാൻ താൽപര്യമുള്ളവർക്ക് ടീം വെൽകെയറുമായി ബന്ധപ്പെടാവുന്നതാണെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന് പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698,33935588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.