അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി പമ്പാവാസൻ നായർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പത്തുലക്ഷം രൂപ മന്ത്രി എം.ബി. രാജേഷിന് കൈമാറുന്നു
മനാമ: വയനാട്ടിൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് ആശ്വാസകരവുമായി പ്രവാസി വ്യവസായി. ജി.സി.സിയിലെ പ്രമുഖ വ്യവസായിയും അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയുമായ പമ്പാവാസൻ നായരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്തുലക്ഷം രൂപ സംഭാവന നൽകിയത്.
പമ്പാവാസൻ നായർ ചെയർമാനായ ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റിന്റെ പേരിലാണ് പത്തു ലക്ഷം രൂപയുടെ ചെക്ക് സ്വാതന്ത്ര്യദിനത്തിൽ പാലക്കാട്ടു വെച്ച് തദ്ദേശസ്വയം ഭരണ, എക്സൈസ്, പാർലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷിന് കൈമാറിയത്. ഇതിനുപുറമെ, വയനാട്ടിൽ വീട് നഷ്ടപ്പെട്ട അഞ്ചു പേർക്ക് വീട് വെച്ച് നൽകുമെന്നും പമ്പാവാസൻ നായർ അറിയിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയത്.
സുഹൃത്തായ പമ്പാവാസൻ നായർ, താൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഉണ്ടാവുമെന്ന് അറിഞ്ഞെത്തി ചെക്കടങ്ങിയ കവർ കൈമാറുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. തൃത്താല പട്ടിത്തറയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന വാസുദേവന് വീട് വെച്ചു കൊടുക്കാൻ തയാറായി മുമ്പ് അദ്ദേഹം തന്നെ വന്ന് കണ്ട കാര്യവും മന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.