വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ക്യാമ്പയിനിൽ നിന്ന്

ആരോഗ്യസുരക്ഷ കാമ്പയിൻ സംഘടിപ്പിച്ച് വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി

മനാമ: വോയ്‌സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹമലയിലെ ബദർ അൽ സഫാ മെഡിക്കൽ സെൻറെറുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി, സൗജന്യ മെഡിക്കൽ ക്യാമ്പും വിവിധ വിഷയങ്ങളിൽ സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഇരുന്നൂറോളംപേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി സഈദ് റമദാൻ നദ്‌വി ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഹമദ് ടൗൺ ഏരിയ പ്രസിഡൻറ് ഷെഫീഖ് സൈദുകുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക ചടങ്ങിന് ക്യാമ്പ് കോർഡിനേറ്റർ സന്തോഷ് ബാബു സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ്‌ സിബിൻ സലിം, രക്ഷാധികാരി അനിൽകുമാർ യൂ കെ, വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, ട്രഷറർ ബോണി മുളപ്പാംപള്ളി, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, സക്കീർ, ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കമല കണ്ണൻ, ബഹ്‌റൈൻ കെ.എം.സി.സി പ്രതിനിധി ഹുസൈൻ വയനാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹമദ് ടൗൺ ഏരിയ സെക്രട്ടറി എല്ലാവർക്കും പ്രവീൺ പ്രസാദ് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഗൈനക്കോളജി, പീഡിയട്രിക്, ഓർത്തോളജി അടക്കം എല്ലാ ഡിപ്പാർട്മെന്റിലെയും വിദഗ്ധരായ ഡോക്ടറുമാരുടെ സൗജന്യ സേവനം ഒരാഴ്ച്ച വരെ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Voice of Alleppey Hamad Town Area Committee organizes health awareness campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.