മനാമ: ഖത്തര്‍ പൗരന്മാര്‍ക്കും റെസിഡൻറ് പെര്‍മിറ്റുള്ളവര്‍ക്കും വിസ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബഹ്റൈെൻറ അധികാര പരിധിയില്‍ പെട്ടതാണെന്ന് ബഹ്റൈെൻറ യു.എന്‍ സ്ഥിരം പ്രതിനിധി ഡോ. യൂസുഫ് അബ്ദുല്‍ കരീം ബുച്ചീരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഖത്തറിെൻറ യു.എന്‍ സ്ഥിരം പ്രതിനിധിയുടെ ആരോപണത്തിന് മറുപടി നല്‍കവെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിന് ഉചിത നടപടികള്‍ സ്വീകരിക്കാന്‍ ബഹ്‌റൈന് അധികാരമുണ്ട്. ഇതിനെതിരെയുള്ള പ്രസ്താവന ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായി കരുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മറ്റേതൊരു രാജ്യത്തെ പൗരന്‍മാര്‍ക്കുമുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അവകാശമുണ്ട്. രാജ്യത്തെ ഭരണഘടനയും നിയമങ്ങളും അന്താരാഷ്ട്ര മര്യാദകളും ഇതിന് അംഗീകാരം നല്‍കുന്നുണ്ട്.ഏതെങ്കിലും രാജ്യത്തെ പൗരന്‍മാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് പരമാധികാരത്തില്‍ പെട്ടതാണെന്നും ഇതിനെ ചോദ്യം ചെയ്യാന്‍ ഖത്തറിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.