മനാമ: പാരമ്പര്യേതര ഊർജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹന മത്സരത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. മേഖലയിലെ രണ്ടാമത് മത്സരമാണ് ബഹ്‌റൈനില്‍ നടക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുന്നത്. മത്സരം എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. നാലാമത് മിഡിൽ ഇൗസ്റ്റ് പ്രൊസസ് എഞ്ചിനീയറിങ് എക്‌സിബിഷന്‍ ആൻറ് കോണ്ഫറസിെൻറ ഭാഗമായാണ് മത്സരം നടന്നത്. എക്‌സിബിഷന്‍ സെൻററില്‍ നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.