ഉപയോഗിച്ച കാറുകൾ വാങ്ങാൻ  സർക്കാർ കേന്ദ്രം വരുന്നു

മനാമ: സെക്കൻറ് ഹാൻറ് കാറുകളുടെ അനധികൃത വിൽപന തടയാനായി കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ ഒാക്ഷൻ സ​െൻറർ തുടങ്ങുമെന്ന് കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ മെസൻ അഹ്മദ് അൽ ഉംറാനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിൽപന കേന്ദ്രത്തി​െൻറ ശിലാസ്ഥാപനം ടൂബ്ലിയിൽ അടുത്ത 18 മാസത്തിനുള്ളിൽ നടക്കും. ശൈഖ് ഇൗസ ബിൻ സൽമാൻ ഹൈവേയോട് ചേർന്ന് ടൂബ്ലിയിൽ വരുന്ന ഇൗ കേന്ദ്രം രാജ്യത്തെ ഇൗ നിലക്കുള്ള ആദ്യ സ്ഥാപനമായിരിക്കും. 
നിലവിൽ ഇതി​െൻറ രൂപകൽപന നടന്നുകൊണ്ടിരിക്കുകയാണ്. അനധികൃത കാർ വിൽപന തടയുക എന്നതുതന്നെയായിരിക്കും ഇൗ കേന്ദ്രത്തി​െൻറ ആദ്യ ലക്ഷ്യം. ജനങ്ങൾ ഒഴിഞ്ഞ സ്ഥലത്ത് കാർ ‘ഫോർ സെയിൽ’ സ്റ്റിക്കറുമൊട്ടിച്ച് നിർത്തിയിടുന്ന രീതി വർഷങ്ങളായി തുടരുകയാണ്.ഇത് നിയമവിരുദ്ധമാണ്. മാത്രവുമല്ല, വിൽപനക്കാർ രജിസ്റ്റർ ചെയ്ത കച്ചവടക്കാരല്ലാത്തതിനാൽ വാങ്ങുന്ന ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാനും സാധ്യതയുണ്ട്. 
ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ ഉപഭോക്താക്കൾക്ക് കാർ വാങ്ങാൻ സാധിക്കുന്ന കേന്ദ്രമായിരിക്കും വരുന്നത്. കൃത്യമായ നിലവാര പരിശോധന പൂർത്തിയാക്കിയ ശേഷമാകും ഇവിടെ നിന്ന് കാറുകൾ വിൽക്കുക. പഴയ കാറുകളും ആൻറിക് ഇനത്തിലുള്ള കാറുകളും വിൽക്കാനും സൗകര്യമുണ്ടാകും. പ്രധാന കാർ കമ്പനികളെയെല്ലാം ഇവിടെ ഒാഫിസ് തുടങ്ങാൻ ക്ഷണിക്കും. വാഹനങ്ങൾ വിലപേശി വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തും. മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Summary - used car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.