യു.പി.പി ഇഫ്താർ സംഗമം
മനാമ: യുനൈറ്റഡ് പാരന്റ് പാനൽ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സെഗയ ബി.എം.സി ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഡോ. സുരേഷ് സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇഫ്താർ കമ്മിറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു.
സയീദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്ജ്, യു.പി.പി രക്ഷധികാരി എബ്രഹാം ജോൺ, ബി.എം.സി ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒ.ഐ. സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, കെ.എം.സി.സി ഭാരവാഹികളായ ഷംസുദീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപ്പമംഗലം, പാലക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജയശങ്കർ, എൻ.എസ്.എസ് സെക്രട്ടറി സതീഷ്, ജി. എസ്. എസ് ഭാരവാഹി സനീഷ്, സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കന്നഡ സംഘം പ്രസിഡന്റ് ആനന്ദ് ലോബോ, അണ്ണൈ തമിൾ മൻട്രം സെക്രട്ടറി താമര കണ്ണൻ, ഡോ. പിവി ചെറിയാൻ, സോമൻ ബേബി, ബിനു കുന്നന്താനം, പാക്ട് പ്രതിനിധികളായ അശോക് കുമാർ, ജ്യോതി മേനോൻ, ഉണ്ണി കോഡൂർ, അനിൽ കുമാർ യു കെ, ഹാരിസ് പഴയങ്ങാടി, സ്റ്റാലിൻ ജോസഫ്, അബ്ദുൽ മൻഷീർ, ഡോ. ശ്രീദേവി, അബ്ദുൽ റഹ്മാൻ അസീൽ, ഫസൽ ഹഖ്, ജേക്കബ് തെക്കിൻ തോട്, ബദർ പൂവാർ, ധനേഷ് മുരളി, ചന്ദ്ര ബോസ്, സലാം മമ്പാട്ട് മൂല, അബ്ദുൽ റഹ്മാൻ പുളിക്കൽ, റഷീദ് മാഹി, ബാബു കുഞ്ഞിരാമൻ, നൗഷാദ് മഞ്ഞപ്ര, എസ്.എൻ. പിള്ള, രാജീവ് വെള്ളിക്കോത്ത്, സോവിച്ചൻ, കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റ് ജോണി താമരശ്ശേരി, മുരളീ കൃഷ്ണൻ, ബാബു മാഹി, ശശി, കൊല്ലം ജില്ല അസോസിയേഷൻ പ്രതിനിധികളായ അനൂപ് തങ്കച്ചൻ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞ ഇഫ്താർ സംഗമത്തിൽ ഫൈസൽഎഫ്.എം അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.