മനാമ: ഫീസടക്കാൻ കഴിയാതെ ജീവനൊടുക്കിയ രക്ഷിതാവിന്‍റെ ദുര്‍ഗതി ഇനിയൊരാൾക്കും ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന മുഴുവന്‍ സഹായവും പാവപ്പെട്ട രക്ഷിതാക്കൾക്ക് ചെയ്തുകൊടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുണൈറ്റഡ് പേരൻറ്സ് പാനൽ (യു.പി.പി) പ്രസ്താവനയിൽ പറഞ്ഞു. ഭീഷണിപ്പെടുത്തിയും അസതൃ പ്രചരണങ്ങള്‍ നടത്തിയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇരിക്കുന്ന സഥാനത്തിന്‍റെ മഹത്വം ഓർക്കണമെന്നും ഭാരവാഹികൾ ആവശൃപ്പെട്ടു.
ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളാല്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റി ഒരു വിഷമഘട്ടം വന്നപ്പോൾ രക്ഷിതാക്കളെ സഹായിക്കുന്നതിന് പകരം കുടിശ്ശികയായ ഫീസിന്‍റെ കാരൃത്തില്‍ സ്വീകരിച്ച നീതിപൂര്‍വ്വമല്ലാത്ത നടപടിയെത്തുടർന്നാണ് യു.പി.പി ഭാരവാഹികള്‍ തങ്ങളാല്‍ കഴിയുന്ന സഹായം രക്ഷിതാക്കൾക്ക് നൽകാനൊരുങ്ങിയത്. അതിനെ പണപ്പിരിവായി ദുര്‍വൃാഖ്യാനം ചെയ്യുന്നവര്‍ കൃത്യമായി ജോലിയോ വേതനമോ കിട്ടാതെ പ്രയാസപ്പെടുന്ന രക്ഷിതാവിെൻറ വിഷമത്തെ പുച്ഛത്തോടെ കാണുന്നവരാണ്.
കോവിഡ് വ്യാപനത്തെത്തുടർന്ന് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കളെ ഒരു മാനുഷിക പരിഗണയും ഇല്ലാതെയാണ് ഓൺലൈൻ ക്ലാസുകളിൽ നിന്ന് ഒഴിവാക്കിയത്. രക്ഷിതാക്കളോടൊപ്പം ചേർന്നുള്ള യു.പി.പിയുടെ പ്രതിഷേധങ്ങൾ കാരണം ബോർഡ് പരീക്ഷകൾ എഴുതേണ്ട കുട്ടികളുടെ കാര്യത്തിൽ ഇളവുകൾ നൽകാൻ സ്‌കൂൾ മാനേജ്‌മെൻറ് നിര്ബന്ധിതമായതിെൻറ ജാള്യതയുടെ പേരിലാണ് ഇപ്പോൾ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നത്.
തുച്ഛമായ ഫീസ് കുടിശ്ശികയുള്ള കുട്ടികളെ കോവിഡ് കാലഘട്ടത്തിന്‍റെ പരിഗണന പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കിയ സാഹചരൃത്തില്‍ യു.പി.പി ഭാരവാഹികള്‍ മാത്രം ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡസ്ക് പല കുട്ടികളുടേയും ഏപ്രില്‍ മാസം മുതലുള്ള ഫീസ് അടച്ച് രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി. സ്കൂളില്‍ അപേക്ഷ കൊടുത്തിട്ടും ബന്ധപ്പെട്ട പലരോടും കേണപേക്ഷിച്ചിട്ടും ഒരു ഇളവും കിട്ടാതെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്ന് നിര്‍ദാക്ഷിണൃം പുറത്താക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൈതാങ്ങാന്‍ തീരുമാനിച്ചതിെൻറ പേരില്‍ നിയമ നടപടിയെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുന്നത് സാമൂഹൃ പ്രതിബദ്ധതയില്ലാത്ത മനസ്സുകളുടെ ജല്‍പനങ്ങളായി മാത്രമേ കാണാനാവൂ എന്ന് യു.പി.പി.നേതാക്കള്‍ പറഞ്ഞു. സ്കൂള്‍ കമ്മറ്റിയുടെ ഈ അനീതീക്കെതിരെ ബന്ധപ്പെട്ട ആളുകള്‍ക്ക് യു.പി.പി. പരാതി നല്‍കിയിട്ടുണ്ട്.
ആയിരം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകിയെന്ന് നിരന്തരം വീമ്പ് പറയുന്നവർ സ്‌കൂൾ വെബ് സൈറ്റിലെങ്കിലും അതിെൻറ പേര് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും യു.പി.പി ഭാരവാഹികൾ ആവശൃപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.