യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ശി​ദ് അ​ൽ സ​യാ​നി സം​സാ​രി​ക്കു​ന്നു

യു.എൻ മനുഷ്യാവകാശ കൗൺസിൽ; ബ​ഹ്‌​റൈ​ന്റെ നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

മ​നാ​മ: ജ​നീ​വ​യി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്‌​റൈ​ന്റെ മ​നു​ഷ്യാ​വ​കാ​ശ മു​ന്നേ​റ്റ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ശി​ദ് അ​ൽ സ​യാ​നി സം​സാ​രി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ കാ​ഴ്ച​പ്പാ​ടി​ലും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലും രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ചു.

യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്, മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മീ​ഷ​ണ​ർ വോ​ൾ​ക്ക​ർ ട​ർ​ക്ക് എ​ന്നി​വ​രും സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ലെ പ​ക​ര ശി​ക്ഷാ​നി​യ​മം, ഓ​പ്പ​ൺ പ്രി​സ​ൺ പ്രോ​ഗ്രാം എ​ന്നി​വ കു​റ്റ​വാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും സ​ഹാ​യി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ത്ര-​പ്ര​സി​ദ്ധീ​ക​ര​ണ നി​യ​മ​ത്തി​ൽ വ​രു​ത്തി​യ പു​തി​യ ഭേ​ദ​ഗ​തി​ക​ൾ വ​ഴി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജ​യി​ൽ ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​തും ഡി​ജി​റ്റ​ൽ മീ​ഡി​യ​ക്ക് നി​യ​മ​പ​രി​ര​ക്ഷ ന​ൽ​കി​യ​തും വ​ലി​യ പു​രോ​ഗ​തി​യാ​ണ്. വി​വി​ധ മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ന്ദ്ര​ത​യി​ലു​ള്ള രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ബ​ഹ്‌​റൈ​ൻ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ച​ത് വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​ത്തോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്ക് തെ​ളി​വാ​ണ്.

ജ​നു​വ​രി 28 അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന സ​ഹ​വ​ർ​ത്തി​ത്വ ദി​ന​മാ​യി ആ​ച​രി​ക്കാ​നു​ള്ള ബ​ഹ്‌​റൈ​ന്റെ നി​ർ​ദേ​ശം യു.​എ​ൻ അം​ഗീ​ക​രി​ച്ച​ത് ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ൽ ‘ട​യ​ർ 1’ റാ​ങ്കി​ങ് നി​ല​നി​ർ​ത്താ​ൻ ബ​ഹ്‌​റൈ​ന് ക​ഴി​ഞ്ഞു​വെ​ന്ന​തും അ​ഭി​മാ​ന​മാ​ണ്.

2026-2027 കാ​ല​യ​ള​വി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ര​ക്ഷാ​സ​മി​തി​യി​ൽ താ​ൽ​ക്കാ​ലി​ക അം​ഗ​മാ​യി ബ​ഹ്‌​റൈ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ൽ രാ​ജ്യ​ത്തി​നു​ള്ള പ​ങ്കി​നെ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ബ​ഹ്‌​റൈ​ന്റെ പി​ന്തു​ണ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഗ​സ്സ​യി​ലെ സ​മാ​ധാ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നും രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക, സം​ഭാ​ഷ​ണ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക എ​ന്നി​വ​ക്കാ​യി​രി​ക്കും ര​ക്ഷാ​സ​മി​തി​യി​ലെ അം​ഗ​ത്വ കാ​ല​യ​ള​വി​ൽ ബ​ഹ്‌​റൈ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും ഡോ. ​അ​ൽ സ​യാ​നി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - UN Human Rights Council; Foreign Minister details Bahrain's achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.