ബഹ്‌റൈൻ ഭരണാധികാരിയോടുള്ള കൂറ് പ്രഖ്യാപിച്ച് ‘ലോയൽറ്റി പ്ലെഡ്ജ്’ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്ത അൽ ഹിലാൽ ഗ്രൂപിലെ ഉദ്യോഗസ്ഥരും ഡോക്ടർമാരും ജീവനക്കാരും സനുരാജ് സോമരാജ്

ബഹ്‌റൈൻ ഭരണാധികാരിയോടുള്ള കൂറ് പ്രഖ്യാപിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്

മനാമ: ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും ആവർത്തിച്ച് ഉറപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്. മുഹറഖിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടർമാരും ജീവനക്കാരും ഒത്തുചേർന്ന് ഔദ്യോഗിക ‘ലൊയൽറ്റി പ്ലെഡ്ജ്’ ഒപ്പുവെച്ചു. രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ വികസനത്തിനും സേവനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഈ ചടങ്ങിലൂടെ അൽ ഹിലാൽ ഗ്രൂപ് പ്രതിഫലിപ്പിച്ചു.

 

ഐക്യം, കൂറ്, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളിൽ ഊന്നിയുള്ള തങ്ങളുടെ പ്രവർത്തനം ബഹ്‌റൈന്റെ ദേശീയ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായിരിക്കുമെന്നും ഗ്രൂപ് വ്യക്തമാക്കി. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് (ബിസിനസ് ആൻഡ് സ്ട്രാറ്റജി) ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ, ഗ്രൂപ് ഹെഡ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ആമിർ അൽദെറാസി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

 

അൽ ഹിലാലിന് 15 രാജ്യങ്ങളിൽ നിന്നായി 1,200ലധികം ജീവനക്കാരുണ്ടെന്നും, ഞങ്ങൾ എല്ലാവരും ഒറ്റ മനസ്സോടെയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ രാജ്യം കൈവരിച്ച പുരോഗതിയിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മികച്ച ചികിത്സാ സൗകര്യങ്ങളിലൂടെയും രോഗീ കേന്ദ്രീകൃതമായ സേവനങ്ങളിലൂടെയും രാജ്യത്തിനുള്ള തങ്ങളുടെ കൂറ് പ്രായോഗികമായി തെളിയിക്കുകയാണ് അൽ ഹിലാൽ ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ആമിർ അൽദെറാസി വ്യക്തമാക്കി. തങ്ങളുടെ മെഡിക്കൽ സേവനങ്ങൾ രാജ്യത്തിന്റെ ദേശീയ വികസന പദ്ധതികൾക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Al Hilal Healthcare Group declares allegiance to Bahraini ruler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.