മനാമ: ബഹ്‌റൈനെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്കും ചാരവൃത്തിക്കും ശ്രമിച്ച രണ്ട് വ്യത്യസ്ത കേസുകളിൽ മൂന്ന് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ചേർന്ന് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. പ്രതികളുടെ കൈവശമുണ്ടായിരുന്ന തെളിവുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴിയെടുക്കുകയും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. രാജ്യത്തെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങളിൽ പ്രതികൾ നൽകിയ വിവരങ്ങൾ വലിയ പങ്ക് വഹിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.