യാത്രകൾ മറ്റ് കുട്ടികളെപോലെ എനിക്കും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും വാഹനത്തിെൻറ അരിക്സീറ്റിൽ ഇരുന്ന ുകൊണ്ട് പിന്നോട്ടു
പോകുന്ന കാഴ്ചകൾ നോക്കിയിരിക്കാൻ. വല്ലാത്ത സന്തോഷമാണ് അത്തരം യാത്രകൾ മനസിൽ നിറക ്കാറുള്ളത്. ഒാർമവെച്ച നാൾ മുതൽ ഗൾഫ്കാരനായിരുന്നു പ്രിയപ്പെട്ട ബാപ്പ. രണ്ടു വർഷത്തിൽ ഒരിക്കൽ സമ്മാനപ്പൊതിക ളുമായി വിരുന്നെത്തുന്ന ബാപ്പ കൂടെയുള്ള നാലു മാസവും യാത്ര പോകൽതന്നെയാണ് പരിപാടി.
ഒടുവിൽ ബാപ്പയുടെ അവധി കഴിയുേമ്പാൾ വല്ലാത്ത വിഷമമായിരിക്കും. മരിച്ച വീട് പോലെയൊക്കെ തോന്നും. കുടുംബം എന്ന കൂട്ടായ്മയെ വേദനയോടെ നെടുകെ പിളർത്തി കണ്ണീരോടെ ബാപ്പ പടിയിറങ്ങുന്നത് കണ്ടുനിൽക്കാൻ പ്രയാസമാണ്. നീണ്ട 13 വർഷത്തെ ഒറ്റക്കുള്ള ജീവിതത്തിനുശേഷം കഴിഞ്ഞ വർഷമാണ് ബാപ്പ ഞങ്ങളെയും ഇവിടെ കൊണ്ടുവന്നത്. ആകാശത്തുകൂടെ വിമാനം പറന്നുപോകുന്നത് മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക് വിമാനയാത്ര അതിശയിപ്പിക്കുന്ന അനുഭവമായിരുന്നു. വിമാനത്താവളത്തിൽ ഞങ്ങളെ വരവേൽക്കാൻ ബാപ്പ കാത്തുനിന്നിരുന്നു. മറ്റൊന്ന് കനത്ത ചൂടായിരുന്നു. വീടിെൻറ വിശാലതയിൽനിന്ന് ഫ്ലാറ്റിെൻറ കുടുസിലേക്ക് ഇഴുകി ചേരാനും അൽപം സമയമെടുത്തു. പലരും ചെറിയ സ്ഥലമാണ് ബഹ്റൈൻ എന്ന് പറയുമെങ്കിലും കുറച്ച് വലിപ്പം ഒക്കെയുള്ള രാജ്യമാണിതെന്നാണ് യാത്രകളിൽ എനിക്ക് തോന്നിയിട്ടുള്ളത്.
അറബികളൊക്കെ നല്ല പെരുമാറ്റമാണ്. ഇൗ നാടിെൻറ ഏറ്റവും വലിയ ഒരു സംഗതി സ്ത്രീകൾക്ക് പേടി കൂടാതെ പുറത്ത് എവിടെയും സഞ്ചരിക്കാം എന്നതാണ്. ബഹ്റൈൻ മ്യൂസിയം സന്ദർശിച്ചപ്പോൾ വലിയ പുരാതന ചരിത്രം ഉള്ള സ്ഥലമാണ് ബഹ്റൈനെന്ന് മനസിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.