മനാമ: പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ മുന്നേറ്റത്തിന് ഹുസൈൻ അൽ റയിസിന് ലോകാരോഗ്യ സംഘടനയുടെ അവാർഡ് ലഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ഇൻസ്പെക്ഷൻ ഹെഡ് ആയ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. ഹുസൈൻ അൽറയിസിന് ആരോഗ്യ മന്ത്രി പ്രത്യേകം ആശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.