ചികിത്സക്കായി നാട്ടിൽ പോയ റിട്ട. എൻജിനീയർ നിര്യാതനായി

മനാമ: ബഹ്​റൈൻ പ്രവാസിയായിരുന്ന റിട്ട. എൻജിനീയർ തൃശൂർ ആലപ്പാട്ട്​ കുഞ്ഞുവറീത്​ മകൻ ടി.കെ ജോസ്​ (72) നാട്ടിൽ നിര്യാതനായി. 42 വർഷത്തിലധികമായി കുടുംബ സമേതം ബഹ്​റൈനിലുണ്ട്​. ബഹ്​റൈൻ ജല വിതരണ വകുപ്പിൽ എൻജിനീയറായിരുന്നു.

രണ്ട്​ വർഷമായി റിട്ടയർ ചെയ്ത്​ മകനൊപ്പം ഉമ്മുൽഹസമിൽ താമസിച്ചു വരികയായിരുന്നു. ഈ മാസം പത്താം തിയ്യതിയാണ്​ ജോസ്​ ചികിത്​സക്കായി നാട്ടിലേക്ക്​ പോയത്​.

വെളളിയാഴ്ച പുലർച്ചെ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിലായരുന്നു അന്ത്യം. ഭാര്യ: കുസുമം ജോസ്​. മക്കൾ: സിബിൻ (ബഹ്​റൈൻ), സുജിത (ദുബൈ). മരുമക്കൾ: ബേബിമോൾ, ദീപു തോമസ്​.

Tags:    
News Summary - TK Jose obit Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.