ബ​ഹ്റൈ​ന്‍ പ്ര​വാ​സ ജീ​വി​തം പൂ​ര്‍ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്

മ​ട​ങ്ങു​ന്ന ടി.​ഐ. വ​ര്‍ഗീ​സി​നും ലാ​ലി വ​ര്‍ഗീ​സി​നും

യാ​ത്ര​യ​യ​പ്പ് ന​ല്‍കു​ന്നു

ടി.​ഐ. വ​ര്‍ഗീ​സി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ല്‍കി

മ​നാ​മ: ബ​ഹ്റൈ​ന്‍ എ​ന്ന പ​വി​ഴ​ദ്വീ​പി​ല്‍ ക​ഴി​ഞ്ഞ 43 വ​ര്‍ഷ​ക്കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം സ്വ​ദേ​ശ​മാ​യ മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന ടി.​ഐ. വ​ര്‍ഗീ​സി​നും (ബോ​ബ​ന്‍) ഭാ​ര്യ ലാ​ലി വ​ര്‍ഗീ​സി​നും ബ​ഹ്റൈ​നി​ലെ സു​ഹൃ​ത്തു​ക്ക​ള്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

മു​തി​ര്‍ന്ന അം​ഗം സി.​പി. വ​ര്‍ഗീ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് ബെ​ന്നി വ​ര്‍ക്കി സ്വാ​ഗ​തം അ​റി​യി​ച്ചു. ഐ.​സി.​ആ​ര്‍.​എ​ഫ് ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. വി.​കെ. തോ​മ​സ്, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ സോ​മ​ന്‍ ബേ​ബി, ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ചെ​യ​ര്‍മാ​ര്‍ ബി​നു മ​ണ്ണി​ല്‍, സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ സെ​ക്ര​ട്ട​റി ബി​നു മാ​ത്യൂ ഈ​പ്പ​ന്‍, ഇ​ന്ത്യ​ന്‍ ക്ല​ബ് ക​മ്മ​റ്റി​യം​ഗം ബി​നു പാ​പ്പ​ച്ച​ന്‍, എ​ന്‍.​കെ. മാ​ത്യു, കു​രു​വി​ളാ പാ​പ്പി, ബി​നോ​ജ് മാ​ത്യു എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ച്ചു.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ നാ​ല​ര പ​തി​റ്റാ​ണ്ട് കാ​ലം സേ​വ​നം ചെ​യ്ത ബാ​ബ്കോ, സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രി​യ സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം മു​ന്നൂ​റ്റി​അ​മ്പ​തോ​ളം അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് ഷി​ബു സി. ​ജോ​ര്‍ജ് ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - T.I. Varghese and his family were given a trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.