വിദ്വേഷം പ്രകീർത്തിക്കുന്ന വസ്ത്രങ്ങൾ വിറ്റു; ബഹ്‌റൈനിൽ മൂന്ന് പേർ അറസ്റ്റിൽ

മനാമ: ഭീകരവാദികളെ പ്രകീർത്തിക്കുന്ന ചിത്രങ്ങളും വിദ്വേഷകരമായ മുദ്രാവാക്യങ്ങളും പതിച്ച വസ്ത്രങ്ങൾ വിറ്റ മൂന്ന് പേരെ നോർത്തേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിൽപ്പന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിയാനും ഇവരെ പിടികൂടാനും പോലീസിന് സാധിച്ചു. വസ്ത്രങ്ങളിൽ ഇത്തരം ചിത്രങ്ങളും മുദ്രാവാക്യങ്ങളും പതിക്കാൻ ഉപയോഗിച്ച പ്രിന്റിംഗ് മെഷീനും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കേസിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Three arrested in Bahrain for selling hateful clothing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.