മനാമ: തോർ ലോകം ചുറ്റുന്ന തിരക്കിലാണ്. എന്നാൽ അതിനായി വിമാനം കയറാൻ പറഞ്ഞാൽ അദ്ദേഹം പിന്തിരിയും. യാത്രയെ അറിയാൻ കരയും കടലും വഴിയുള്ള മാർഗമാണ് നല്ലതെന്നാണ് തോറിെൻറ പക്ഷം. മാനവികതയുടെയും സാഹോദര്യത്തിെൻറയും സന്ദേശം ലോകത്തിെൻറ മുന്നിൽ പ്രചരിപ്പിക്കുക എന്ന കഠിന പരിശ്രമത്തിലാണ് ഡെൻമാർക്കിെൻറ ‘ഗുഡ്വിൽ അംബാസഡറായ’ തോർബ്ജോറ്ൻ സി പെഡർസെൻ എന്ന തോർ. ലോകത്തെ റെഡ് ക്രസൻറ് യൂനിറ്റുകൾ നിലവിലുള്ള 190 രാജ്യങ്ങളിൽ വിമാനയാത്ര ഒഴിവാക്കി കടൽ, കര മാർഗം സഞ്ചരിക്കുക എന്ന യത്നമാണ് തോർ ഏറ്റെടുത്തിരിക്കുന്നത്. ആ ലക്ഷ്യത്തിെൻറ ഭാഗമായി തോർ കഴിഞ്ഞ ദിവസം ബഹ്റൈനിലുമെത്തി.
തോർ പെഡർസെൻ സന്ദർശിക്കുന്ന 154 ാം രാജ്യമാണ് ബഹ്റൈൻ. ഏതാണ്ട് അഞ്ചു വർഷം മുൻപ് ജർമ്മനിയിൽ നിന്നാണ് അദ്ദേഹം യാത്രക്ക് തുടക്കം കുറിക്കുന്നത്. 2020 ഫെബ്രുവരിയോടെ തെൻറ ലക്ഷ്യം പൂർത്തിയാക്കുക എന്നതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതുവരെ പൊതു ഗതാഗത മാർഗങ്ങളിലൂടെ, വിമാനത്തിൽ അല്ലാെത 220,000 കിലോമീറ്ററാണ് അദ്ദേഹം പിന്നിട്ടത്. സമാധാനത്തിെൻറ പതാകയുമായി എത്തുന്ന ഇൗ റെഡ് ക്രോസ് സന്ദേശവാഹകനെ ഇരുംകൈ നീട്ടിയാണ് ഇതുവരെ ലോകരാജ്യങ്ങൾ സ്വീകരിച്ചതും. യാത്രാപഥങ്ങളിലെ അനുഭവ പരിഞ്ജാനങ്ങളും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള സമാധാനത്തിെൻറ പരിഹാര മാർഗങ്ങളെ കുറിച്ച് വാചാലനായുമാണ് തോർ ബഹ്റൈനിലെ തെൻറ ദൗത്യവേദികളിലും എത്തിയത്. ബഹ്റൈൻ റെഡ് ക്രസൻറ് സൊസൈറ്റി (ബി.ആർ.സി.എസ്) ആസ്ഥാനം ഡെൻമാർക് റെഡ് ക്രോസ് അംബാസഡർ തോർ പെഡർസെൻ സന്ദർശിച്ചു.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട പവിഴ ദ്വീപിൽ എത്താനായതിലുള്ള ആനന്ദം പ്രകടിപ്പിച്ച അദ്ദേഹം വിവിധ രാജ്യങ്ങളുടെ മാനവിക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബഹ്റൈൻ നൽകുന്ന മികച്ച പിന്തുണക്ക് തോർ പെഡർസെൻ ബി.ആർ.സി.എസിനെയും ബഹ്റൈൻ ഭരണാധികാരികളെയും അഭിനന്ദിച്ചു. അതിനൊപ്പം അദ്ദേഹം റെഡ്ക്രോസ് സൊസൈറ്റിയുടെ ആഗോള, പ്രേദശിക ചരിത്രവും പ്രവർത്തനങ്ങളും വിവരിച്ചു. അതിനൊപ്പം രാജ്യാന്തര അനുഭവങ്ങളിൽ നിന്നുണ്ടായ ആവേശകരമായ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. മനുഷ്യത്വത്തലൂന്നിയുള്ള സഹവർത്തിത്വത്തിെൻറയും ആശയവിനിമയത്തിെൻറയും യാത്രയിൽ ലോകമൊട്ടുക്കുള്ള സംസ്കാരം, ഭാഷ, രാഷ്ട്രീയം എന്നിവയുടെ പ്രതിബന്ധങ്ങൾ തടസമായി തോന്നിയില്ലെന്നും കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടികാഴ്ചയിൽ സംസാരിച്ച ബി.ആർ.സി.എസ് ജനറൽ സെക്രട്ടറി ഫവ്സി അമിൻ, തോർ പെഡർസെെൻറ ആഗമനത്തെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും സ്വാഗതം ചെയ്തു. ഇൻറർനാഷണൽ റെഡ് ക്രോസിെൻറ പ്രവർത്തനങ്ങളിലേക്ക് ലോകമൊട്ടുക്കുള്ള കണ്ണികളെ കൂടുതൽ ശക്തമാക്കി കൂട്ടിയിണക്കാനും മാനുഷിക നയങ്ങളെ ഉയർത്തിപ്പിടിക്കാനുമുള്ള അദ്ദേഹത്തിെൻറ പരിശ്രമങ്ങൾ മഹത്തരമാണെന്നും ചൂണ്ടിക്കാട്ടി. തെക്ക് വടക്ക് അമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളാണ് തോർ പെഡർസെൻ പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.