മനാമ: രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികളുടെ മൂല്യ നിർണയവും അക്രഡിറ്റേഷനും പൂർത്തിയായതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. ആരോഗ്യമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനും അനുയോജ്യമായ രൂപത്തിൽ മത്സരാധിഷ്ഠിത കേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിന് ശ്രമം തുടരും. ആരോഗ്യ മേഖലയിലെ ബഹ്റൈെൻറ മുന്നേറ്റം ആശാവഹമാണ്. മെച്ചപ്പെട്ട ചികിത്സ ഏവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിനു വേണ്ടിയാണ് ഓരോ സ്ഥാപനവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 21 ആശുപത്രികളും 28 ഹെൽത്ത് സെൻററുകളുമാണ് മൂല്യ നിർണയത്തിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.