മനാമ: ഉപപ്രധാനമന്ത്രിയും വിദ്യാഭ്യാസ, പരിശീലന വികസനത്തിനുള്ള സുപ്രീം കൗൺസിൽ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അറബ് പാർലമെന്റ് (എപി) സ്പീക്കർ അദേൽ ബിൻ അബ്ദുൽറഹ്മാൻ അൽ അസൂമിയെയും വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമിയെയും സ്വീകരിച്ചു. 'ബഹ്റൈൻ അറബ് മേഖലയിലെ വിദ്യാഭ്യാസ വികസനത്തിന്റെ കവാടം' എന്ന പ്രമേയത്തിൽ അറബ് മേഖലയിലെ വിദ്യാഭ്യാസ വികസനത്തിനായി ബഹ്റൈനിൽ ആരംഭിക്കുന്ന സമ്മേളനത്തെക്കുറിച്ച് അറിയിച്ചു. അറബ് പാർലമെന്റ് സ്പീക്കറും അംഗങ്ങളും അറബ് വിഷയങ്ങളിൽ പൊതുവെയും വിദ്യാഭ്യാസ വികസനത്തിൽ പ്രത്യേകിച്ചും നടത്തുന്ന ശ്രമങ്ങൾക്ക് ഉപപ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയ വികസിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അതിന്റെ സ്ഥാനം വർധിപ്പിക്കാനുമുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാട് നടപ്പാക്കുന്നതിൽ മന്ത്രിയുടെ പങ്കിനെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. വിവിധ പരിശീലന പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും വിദ്യാഭ്യാസ മേഖലയ്ക്ക് പിന്തുണ നൽകുന്നതിനും അതിന്റെ ഫലങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിനും സ്പീക്കറും മന്ത്രിയും ഉപപ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.