മനാമ: ഒരു സ്കൂളിൽ നമസ്കാരം തടഞ്ഞുവെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തക്ക് അടിസ്ഥാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.ഇത് സംബന്ധിച്ച് പ്രചരിച്ച വിഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ബോധ്യമായത്. ആക്ഷേപമുന്നയിക്കപ്പെട്ട സ്കൂളുമായി മന്ത്രാലയ അധികൃതർ ബന്ധപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്തു.
പഠനം നടന്നുകൊണ്ടിരിക്കെ ക്ലാസുകളിൽ നമസ്കരിക്കരുതെന്ന് നേരത്തേ നിർദേശമുള്ളതാണ്.കുട്ടികൾ സ്കൂൾ വിട്ടു പോകുന്നത് ളുഹ്റി(ഉച്ചക്കുള്ള നമസ്കാരം) ന് തൊട്ടുമുമ്പാണ്. അതിനാൽ വീട്ടിലെത്തി നമസ്കാരം അനുഷ്ഠിക്കാൻ സാധിക്കുമെന്നും വിശദീകരണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.