ഫ്രൻഡ്സ് അസോസിയേഷൻ ഓഫ് തിരുവല്ല നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ ദാനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു
'സ്നേഹഭവനം' പദ്ധതിയിലെ ആദ്യ വീട് കൈമാറി
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്) പ്രഖ്യാപിച്ച 'സ്നേഹഭവനം' പദ്ധതിയിലെ ആദ്യ വീട് പൂർത്തീകരിച്ചു. കടപ്ര പഞ്ചായത്ത് മൂന്നാം വാർഡ് പടിഞ്ഞാറെ മാമ്പ്ര സുഭദ്രാമ്മക്ക് വീടിെൻറ താക്കോൽ മന്ത്രി ജി. സുധാകരൻ കൈമാറി.വീട് നിർമിച്ചുനൽകുന്നതിനുള്ള സഹായം നൽകിയത് ബഹ്റൈനിലെ പ്രമുഖ വ്യവസായി കെ.ജി. ബാബുരാജനാണ്.
താക്കോൽദാന ചടങ്ങിൽ ഭവനപദ്ധതി കൺവീനർ കെ.ഒ. വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. ആർ. സനൽകുമാർ, തോമസ് വർഗീസ് ആശംസകൾ അറിയിച്ചു.ഫാറ്റ് റിട്ടേണീസ് ഫോറം കൺവീനർ തോമസ് കാട്ടുപറമ്പിൽ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു. ലോകം കീഴടക്കിയ കോവിഡ് മഹാമാരി കാലത്ത് ഇത്തരം ഒരു കാരുണ്യ പ്രവർത്തനം ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫ്രൻഡ്സ് അസോസിയേഷൻ ഓഫ് തിരുവല്ല പ്രസിഡൻറ് റോബി ജോർജും സെക്രട്ടറി അനിൽ പാലയിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.