മനാമ: ‘തണലാണ് കുടുംബം’ എന്ന ശീർഷകത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പയിന് ശനിയാഴ്ച തുടക്കമാവും. ഒരു മാസക്കാലം നീളുന്ന കാമ്പയിൻ ഉദ്ഘാടന പരിപാടി സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിലാണ് നടക്കുക.
സമകാലിക സമൂഹത്തിൽ പൊതുവായി കണ്ടുവരുന്ന സ്വതന്ത്രചിന്തയുടെയും നവ ലിബറൽ ചിന്താഗതിയുടെയും കടന്നുകയറ്റം പല കുടുംബങ്ങളിലും ചെറുതല്ലാത്ത മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ സ്വാധീനം വലിയ പ്രശ്നങ്ങളാണ് കുടുംബങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഇങ്ങനെയൊരു കാമ്പയിനുമായി മുന്നോട്ടു വരുന്നത്. കാമ്പയിൻ കാലയളവിൽ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ജനസമ്പർക്ക പരിപാടികൾ, അയൽക്കൂട്ടങ്ങൾ, സൗഹൃദ സംഗമങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, ടീൻസ് മീറ്റുകൾ, യുവജന സംഗമങ്ങൾ, കപ്ൾസ് മീറ്റ്, കുടുംബ സംഗമങ്ങൾ, ബാച്ചിലർ മീറ്റിങ്ങുകൾ, രചന മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടക്കും.
കാമ്പയിൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഫെബ്രുവരി ഒന്നിന് വൈകീട്ട് എട്ടിന് സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടക്കും. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും പ്രമുഖരും പങ്കെടുക്കും.
കാമ്പയിന് വിപുല സ്വാഗതസംഘം
മനാമ: ‘തണലാണ് കുടുംബം’ കാമ്പയിൻ വിജയിപ്പിക്കുന്നതിന് വിപുല സ്വാഗതസംഘം രൂപവത്കരിച്ചു.
സുബൈർ എം.എം രക്ഷാധികാരിയും ജമാൽ നദ്‌വി ജനറൽ കൺവീനറും ജാസിർ പി.പി കൺവീനറുമാണ്.
സഈദ് റമദാൻ നദ്‌വി, സക്കീർ ഹുസൈൻ, അജ്മൽ ഷറഫുദ്ദീൻ, സാജിദ സലിം, മുഹമ്മദ് മുഹ്‍യുദ്ദീൻ, മൂസ കെ. ഹസൻ, മുഹമ്മദ് റഊഫ്, ശൈമില നൗഫൽ, ജലീൽ അബ്ദുല്ല, സമീർ ഹസൻ, അബ്ദുൽ ഹഖ്, അലി അൽതാഫ്, അനീസ് വി.കെ, ആഷിഖ്, ബുഷ്‌റ റഹീം, ഫസീല ഹാരിസ്, ഫാതിമ സാലിഹ്, ജാഫർ പൂളക്കൽ, ജുനൈദ്, മസീറ നജാഹ്, നജാഹ്, റഷീദ സുബൈർ, സലീന ജമാൽ, എ.എം ഷാനവാസ്, സിറാജ് എം.എച്ച്, സുബൈദ മുഹമ്മദലി, ഷിജിന ആഷിഖ്, ഉബൈസ്, യൂനുസ് സലിം, യൂനുസ് രാജ്, നസീബ യൂനുസ്, അമൽ സുബൈർ എന്നിവർ അംഗങ്ങളുമാണ്.
കാമ്പയിൻ ആസൂത്രണ യോഗത്തിൽ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.