മനാമ: വ്യാപാരികൾ ഉപഭോക്താക്കൾ ബിൽ അടക്കാനായി ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ നൽകുന്ന വേളയിൽ അത് രണ്ടു തവണ സ്വയ്പ് ചെയ്യുന്നത് (റീഡിങ് മിഷീനിലൂടെ കാർഡ് വലിക്കൽ) സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ (സി.ബി.ബി.) നിരോധിച്ചു.ഇത് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഷോപ്പുകൾ ഇൗ നടപടി അവസാനിപ്പിക്കണമെന്ന് സി.ബി.ബി.ആവശ്യപ്പെട്ടിട്ടുണ്ട്. മാർക്കറ്റിങ് ഉൾപ്പെയുള്ള കാര്യങ്ങൾക്കായി ഉപഭോക്താക്കളിൽനിന്ന് കാർഡ് വാങ്ങി രണ്ടു തവണ സ്വയ്പ് ചെയ്ത് വ്യക്തി വിവരം ശേഖരിക്കുന്ന രീതി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഇൗ പ്രക്രിയ വഴി കാർഡിലെ പല വിവരങ്ങളും ലഭിക്കും. രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഇൗ പ്രക്രിയ വഴി ലഭിക്കാനിടയാകും. അതുെകാണ്ട് ഇൗ നടപടി വിവിധ രാജ്യങ്ങളും ‘വിസ’ പോലുള്ള കമ്പനികളും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.