മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഗാ ഇവന്റ് സുവർണം 2024 വൻ ജനപങ്കാളിത്തത്താലും ആകര്‍ഷണീയമായ കലാ പരിപാടികളാലും ശ്രദ്ധേയമായി.ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഗിരീഷ് ചന്ദ്ര പൂജാരി മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനുമണ്ണിൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് കാമിലോ പെരേര, അൽ ദൂർ ഓട്ടോ സർവിസസ് ഉടമ മത്തായി മാത്യു (ബാബു), പ്രോഗ്രാം കൺവീനർ വിനീത് വി.പി, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ് ബോബി പുളിമൂട്ടിൽ, ജോ.ട്രഷറർ അരുൺ പ്രസാദ്, ലേഡീസ് വിങ് പ്രസിഡന്റ് ഷീലു വർഗീസ്, സെക്രട്ടറി സിജി തോമസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
അജു ടി.കോശി അവതാരകനായി. അസോസിയേഷൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതവും പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷതയും വഹിച്ചു. വിശിഷ്ട വ്യക്തികള്‍ക്കും ബഹ്റൈനിൽ 41 വർഷം പൂർത്തിയാക്കിയ മത്തായി മാത്യു (ബാബു)വിനും , വേൾഡ് റെക്കോഡ് കരസ്ഥമാക്കിയ മഞ്ജരി ബുക്സിന്റെ ‘പെൻ ഡ്രൈവ്’ കവിത സമാഹാരത്തിൽ കവിതയെഴുതിയ രമ്യാ ശശിധരനും അസോസിയേഷൻ മെമന്റോ നൽകി ആദരിച്ചു.
മാന്നാർ മലങ്കരപള്ളി വികാരി ഫാ. മത്തായി മണപറമ്പില്‍, ഇന്ത്യൻ സ്കൂൾ എക്സി.അംഗം ബിജു ജോർജ്, മറ്റു വിവിധ അസോസിയേഷനുകളിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ വിനീത് വി.പി. നന്ദി പറഞ്ഞു.മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ കോമഡി ഫെസ്റ്റ്, പിന്നണി ഗായികശിഖാ പ്രഭാകർ, പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ഫൈസൽ റാസിയുടെയും മ്യൂസിക് ഫെസ്റ്റും വ്യത്യസ്ത അനുഭവമായിരുന്നു.
ശ്രീനേഷ് മാസ്റ്റർ ആവിഷ്ക്കാരം ചെയ്ത പൂജ നൃത്തവും, കലാ കേന്ദ്ര, ഡാസ്ലിങ് സ്റ്റാർസ്, സ്പൈസ് ഗേൾസ്-ഐമാക്ക്, ഫാത്തിമ ഹനീഫ് & മുബീൻ ടീമുകളുടെ സിനിമാറ്റിക് ഡാൻസും, സാരംഗി ശശിധർ ആവിഷ്ക്കാരത്തിലെ അറബിക് ഡാൻസും, നിരഞ്ജന സുധീഷിന്റെ പൂജ നൃത്തവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.