ഷറഫ് ഡിജിയിൽ വേനൽക്കാല ഓഫറുകൾ

മനാമ: ഈ വേനൽക്കാലത്ത് വീടുകളിലേക്ക് ആവശ്യമുള്ള എയർ കണ്ടീഷണറുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് ഇലക്ട്രോണിക് വീട്ടുപകരണങ്ങൾ എന്നിവ അത്യാകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഷറഫ് ഡിജി ബഹ്‌റൈൻ.

വിൻഡോ എ.സി. 99 ദീനാറിനും സ്പ്ലിറ്റ് എ.സി. 135 ദീനാറിനും ഇപ്പോൾ ലഭ്യമാണ്. എ.സി. എക്സ്ചേഞ്ച് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പഴയ എ.സി. വീടുകളിൽ നിന്ന് സൗജന്യമായി എടുത്തു കൊണ്ടുപോകുന്നതിനും മൂന്ന് മണിക്കൂറിനുള്ളിൽ പുതിയത് എത്തിച്ചു നൽകുന്നതിനും സൗകര്യമുണ്ട്.

ഐഫോൺ 17 പ്രോ 489 ബഹ്‌റൈൻ ദീനാറിനും, ഐഫോൺ 17 പ്രോ മാക്സ് 512 ജിബി 659.9 ബഹ്‌റൈൻ ദീനാറിനും, ഐപാഡ് എ16 139 ബഹ്‌റൈൻ ദീനാറിനും ഇപ്പോൾ ഷറഫ് ഡിജിയിൽ ലഭ്യമാണ്. ഷോറൂമുകൾ സന്ദർശിച്ചോ ഓൺലൈനായോ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.

ഫുലൂസ് വഴി 0% ഇ.എം.ഐ. സൗകര്യവും, കെ.എഫ്.എച്ച് , സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി, ഇല ബാങ്ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ വഴി 3, 6, 9, 12 മാസത്തെ ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാണ്. എസ്.ടി.സി പേ ഉപയോഗിക്കുന്നവർക്ക് 1% ക്യാഷ്ബാക്കും, ഓരോ പർച്ചേസിനും അവന്ഗാർഡ് ജിം ഹിദ്ദിൽ നിന്ന് 15 ബഹ്‌റൈൻ ദീനാറിന്റെ ഡിസ്കൗണ്ട് വൗച്ചറുകളും ലഭിക്കുന്നതാണ്.

സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ്, ദി അവന്യൂസ് എന്നിവിടങ്ങളിലെ ഷോറൂമുകൾ സന്ദർശിച്ചോ bahrain.sharafdg.com എന്ന വെബ്സൈറ്റ് വഴിയോ പർച്ചേസ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Summer offers at Sharaf DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 05:46 GMT