മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് സീസൺ - 4 പുതുമയാർന്ന പരിപാടികളോടെ നടത്തുന്നു.
ഈ വേനൽ അവധിക്കാലം മനോഹരമാക്കാൻ "വിനോദം - വിശ്വാസം - സൗഹൃദം" എന്ന തീം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ കലാ, കായിക, വൈജ്ഞാനിക സെഷനുകൾ ക്യാമ്പിൻ്റെ പ്രത്യേകതയാണ്. ജൂലൈ 10 ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മികച്ച ട്രെയിനർമാരും പരിശീലനം നേടിയ മെൻറർമാരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 36128530, 38379292 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.