മനാമ: ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്), ഫീനിക്സ് എഡിപാർക്കുമായി സഹകരിച്ച് വിപുലമായ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 26ന് സെഗയ്യയിലെ കെ.സി.എ - വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിപാടി.
അഞ്ച് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന ഈ മത്സരത്തിൽ ബഹ്‌റൈനിലെ എല്ല വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ പഠനത്തെയോ പരീക്ഷകളെയോ ബാധിക്കാത്ത രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
കൂടാതെ, വിജയികളെ ട്രോഫികളും ആകർഷകമായ സമ്മാനങ്ങളും നൽകി ആദരിക്കും. ഈ മത്സരത്തിലൂടെ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന അധിക തുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. നന്മ നിറഞ്ഞ ഈ സംരംഭത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് നോട്ടീസിലുള്ള ക്യു.ആർ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: പി. വിജയകുമാർ: 33934420, സക്കറിയ ചുള്ളിക്കൽ: 39763498, റിച്ചാർഡ് കൊന്നക്കൽ: 39868576.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.