Posted On
date_range Updated On
date_range ബംഗ്ലാദേശുമായുള്ള ബന്ധം ശക്തം –വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി
മനാമ: ബഹ്റൈനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തമാണെന്നും വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെട്ട രീതിയിലാണെന്നും വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ റന ബിന്ത് ഈസ ബിന്‍ ദുഐജ് ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലെ ബംഗ്ലാദേശ് എംബസി കെട്ടിടത്തില്‍ ബംഗ്ലാദേശ് രാഷ്്ട്ര സ്ഥാപകനായ ശൈഖ് മുജീബ് റഹ്മാെൻറ പേരിലുള്ള പ്രത്യേക കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ബംഗ്ലാദേശുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിെൻറ സാധ്യതകളും അവര്‍ ആരാഞ്ഞു. എംബസി അധികൃതര്‍ നല്കിയ സ്വീകരണത്തിന് അവര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.