മനാമ: ബഹ്‌റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷൻ തൊഴിലാളി ദിനത്തോടനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെൻറർ , മസ്കത്തി ഫാർമസി എന്നിവരുമായി ചേർന്നു ആൽബയിലെ ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പൊതുസമ്മേളനത്തിൽ ഇടവക വികാരി റെവ.ഫാ.നെബു എബ്രഹാം അധ്യക്ഷത വഹിച്ചു.
പള്ളി സെക്രട്ടറി ബെന്നി റ്റി ജേക്കബ് , പനോരമ കോൺട്രാക്ടിങ് ആൻറ് എഞ്ചിനീയറിംഗ് മാനേജ്മെൻറ് പ്രതിനിധി മുഹമ്മദ് തൻവീർ ആലം, അൽ ഹിലാൽ മെഡിക്കൽ സെൻറർ പ്രതിനിധി തൗഹീദ്, മസ്കത്തി ഫർമസി സെയിൽസ് ആൻറ് മാർക്കറ്റിംഗ് മാനേജർ പാഷ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെൻസൺ മണ്ണൂർ ,ജോയിൻറ് സെക്രട്ടറി പ്രവീൺ വർഗീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.