വയലാർ ശരത്ചന്ദ്ര വർമ
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി; അക്ഷരഗുരുവായി വയലാർ ശരത്ചന്ദ്ര വർമ
മനാമ: എസ്.എൻ.സി.എസ് അമൃതാക്ഷരം-2023ൽ കുരുന്നുകളെ എഴുത്തിനിരുത്തുന്നതിനായി പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ തിങ്കളാഴ്ച രാവിലെ ബഹ്റൈനിലെത്തും.
തിങ്കളാഴ്ച വൈകീട്ട് 7.30ന് അദാരി പാർക്ക് ന്യൂ സീസൺ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ട്രിബ്യൂട്ട് ടു വയലാർ’ പരിപാടിയുടെ ഭാഗമായി വയലാർ അനുസ്മരണം നടക്കും. വയലാറിന്റെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ‘ഈ മനോഹര തീരത്ത്’ എന്ന ദൃശ്യാവിഷ്കാരവും ഗാനാലാപനവും ഉണ്ടായിരിക്കും. വയലാർ ശരത്ചന്ദ്ര വർമയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലമും വിശിഷ്ടാതിഥിയായി ട്രീ ഓഫ് ലൈഫ് ചാരിറ്റി ചെയർമാൻ ഖലീൽ അൽ ദലാമിയും (ബാബ ഖലീൽ), മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ 5.30 മുതൽ അക്ഷരഗുരു വയലാർ ശരത്ചന്ദ്ര വർമ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.സി.എസ് ആസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും വൈകീട്ട് കലാവിരുന്നുകൾ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ, ശുഭ അജിത്തിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ, രശ്മി നവീനും സംഘവും അവതരിപ്പിച്ച ദേവീസ്തുതി, രമ്യ ഹരിയുടെ നേതൃത്വത്തിൽ 12ഓളം അംഗങ്ങളുടെ സംഗീത കച്ചേരി എന്നിവ നടന്നു. കുട്ടികളുടെ രജിസ്ട്രേഷന്: ജനറൽ സെക്രട്ടറി-വി.ആർ. സജീവൻ (39824914), കോഓഡിനേറ്റർ വി.കെ. ജയേഷ്-(39322860), ജനറൽ കൺവീനർ-ബിജു പി.സി. (37134323) എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.