മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിലുള്ള ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച ‘സ്പെക്ട്ര 2019’ ആർട്ട് കാർണിവൽ ശ്രദ്ധേയമായി. നാലായിരത്തോളം കുട്ടികൾ പെങ്കടുത്ത പരിപാടി കലയുടെ പൂരപ്പറമ്പായി. സനാബിസിലെ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ വിവിധ കാറ്റഗറികളിലായി ചിത്രരചന മത്സരം നടന്നു. ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ പ്രാഥമിക റൗണ്ടുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ചിത്രരചന മത്സരത്തിൽ പെങ്കടുത്തത്. നാല് പ്രായ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ, ഓരോ പ്രായത്തിലുമുള്ള മികച്ച 50 വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ഓരോ വിഭാഗത്തിലും മികച്ച അഞ്ച് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകി. ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, അൽ നൂർ ഇൻറർനാഷനൽ സ്കൂൾ, ഇബിന് അൽ ഹൈത്തം സ്കൂൾ, എ.എം.എ ഇൻറർനാഷനൽ സ്കൂൾ, ക്വാളിറ്റി എജുക്കേഷൻ സ്കൂൾ, ന്യൂ ജനറേഷൻ ഇൻറർനാഷനൽ സ്കൂൾ, ഫിലിപ്പീൻ സ്കൂൾ, അൽ നസീം ഇൻറർനാഷനൽ സ്കൂൾ, അറേബ്യൻ പേൾ ഗൾഫ് സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഹവാർ ഇൻറർനാഷനൽ സ്കൂൾ, അൽ മഹ്ദ് ഡേ ബോർഡിങ് സ്കൂൾ, അൽറവാബി സ്കൂൾ, ന്യൂ സിഞ്ച് കിൻറർഗാർട്ടൻ, ഈസ്റ്റേൺ സ്കൂൾ എന്നിവ ഉൾപ്പെടെ 30ഓളം സ്കൂളുകളിലെ കുട്ടികളാണ് മത്സരിച്ചത്. വിവിധ സാംസ്കാരിക, കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. എക്സിബിഷനും പരിപാടിയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.