മനാമ: ബാലുശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള കെ.എം.സി.സി ബഹ്‌റൈൻ ബാലുശ്ശേരി മണ്ഡലം കൗൺസിൽ മീറ്റ് കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി മണ്ഡലം പ്രസിഡന്‍റ് സലാം പൂനത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ ഉപാധ്യക്ഷൻ ഷംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. കരീം മാസ്റ്റർ സംസാരിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ സുബൈർ, കൊറോണ കാലത്ത് മികച്ച സേവനം കാഴ്ചവെച്ച റസാക്ക് കായണ്ണ എന്നിവരെ ആദരിച്ചു.
കരീം മാസ്റ്റർ കാന്തപുരം, സാഹിർ ഉള്ള്യേരി, സുബൈർ അത്തോളി, അബൂബക്കർ കൂനഞ്ചേരി എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. സലാം സി.കെ. പൂനത്ത് (പ്രസി), ഹാഷിം കോക്കല്ലൂർ, നൗഷാദ് എസ്റ്റേറ്റ് മുക്ക്, സിദ്ദീഖ് കായണ്ണ, അൻവർ അത്തോളി, റാഷിദ് പി.വി. പൂനത്ത് (വൈസ് പ്രസിഡന്‍റുമാർ), റസാഖ് കായണ്ണ (ജന. സെക്രട്ടറി), റാഷിദ് വി.പി. പൂനത്ത്, റഫീഖ് നടുവണ്ണൂർ, മൻസൂർ പനങ്ങാട്, റംഷാദ് കൂരാച്ചുണ്ട്, ഷൈജൽ ഉള്ള്യേരി (സെക്ര), സിറാജ് സി.കെ. പൂനത്ത് (ഓർഗനൈസിങ് സെക്ര), സിദ്ദീഖ് നടുവണ്ണൂർ (ട്രഷറർ) എന്നിവരാണ്
പുതിയ ഭാരവാഹികൾ. കെ.എം.സി.സി കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസാക്ക് കായണ്ണ സ്വാഗതവും സിദ്ദീഖ് നടുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.