ന്യൂ മില്ലേനിയം സ്കൂളിൽ നടന്ന സോഷ്യൽ സയൻസ് വീക്ക്
ആചരണം
Posted On
date_range Updated On
date_range എൻ.എം.എസിൽ സോഷ്യൽ സയൻസ് വീക്ക്
മനാമ: ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂളിൽ സോഷ്യൽ സയൻസ് വീക്ക് ആചരിച്ചു. മോഡൽ നിർമാണം, ജിംഗിൾ നിർമാണം, ദൈനംദിന ഗാർഹിക ജല ഉപഭോഗം, സീറോ ഫുഡ് വേസ്റ്റ് എന്നിവ സംബന്ധിച്ച് പരിപാടികൾ വാരാചരണത്തിന്റെ ഭാഗമായി നടന്നു. സ്കൂൾ പൂന്തോട്ട സംരക്ഷണത്തിനായി പദ്ധതി ആവിഷ്കരിച്ചു. വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം വാരാചരണത്തിൽ പങ്കാളികളായി. ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീതാ പിള്ള, പ്രിൻസിപ്പൽ അരുൺ കുമാർ ശർമ എന്നിവർ അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.