ശ്രീ​നാ​രാ​യ​ണ ക​ള്‍ച​റ​ല്‍ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

എസ്.എന്‍.സി.എസ് നവരാത്രി ആഘോഷവും വിദ്യാരംഭവും

മനാമ: ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ (എസ്.എന്‍.സി.എസ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബര്‍ 26ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ ഒമ്പത് ദിനരാത്രങ്ങള്‍ പിന്നിട്ട് ഒക്ടോബർ അഞ്ചിന് വിജയദശമി നാളില്‍ വിദ്യാരംഭത്തോടുകൂടി അവസാനിക്കും. സെപ്റ്റംബര്‍ 26ന് വൈകീട്ട് 7.30ന് പ്രത്യേക പ്രാർഥന, തുടർന്ന് വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. ഒക്ടോബർ മൂന്നിന് ദുർഗാഷ്ടമി നാളിൽ വൈകീട്ട് ആറുമുതൽ പൂജവെപ്പ് ചടങ്ങ് നടക്കും. വിജയദശമി നാളിൽ രാവിലെ ഏഴിന് പൂജയെടുപ്പ് കർമങ്ങൾ ആരംഭിക്കും. ഒക്ടോബർ നാലിന് മഹാനവമി നാളിൽ വൈകീട്ട് 7.30 മുതൽ പ്രത്യേക പ്രാർഥനയും പൂജയും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടക്കും. വിജയദശമി ദിനത്തിൽ രാവിലെ 5.30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കും. കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും പ്രശസ്ത കവിയും ഗാന രചയിതാവുമായ കെ.

ജയകുമാർ ആദ്യക്ഷരം കുറിക്കുന്നതിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിസ്ട്രേഷനുമായി അസി. സെക്രട്ടറി പ്രസാദ് വാസു (39040974), ലൈബ്രേറിയൻ വി.കെ. ജയേഷ് (39322860), പ്രോഗ്രാം ജനറല്‍ കണ്‍വീനർ കെ. അജേഷ് (‍33109714) എന്നിവരെ ബന്ധപ്പെടാം.

വാർത്തസമ്മേളനത്തിൽ ചെയർമാൻ സുനീഷ് സുശീലൻ, വൈസ് ചെയർമാൻ സന്തോഷ് ബാബു, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, അസി. സെക്രട്ടറി പ്രസാദ് വാസു, ട്രഷറർ ഗോകുൽ കൃഷ്ണൻ, കൾചറൽ സെക്രട്ടറി ഡി. കൃഷ്ണകുമാർ, സ്പോർട്സ് സെക്രട്ടറി അനിയൻ നാണു, ലൈബ്രേറിയൻ വി.കെ. ജയേഷ്, നവരാത്രി കൺവീനർ അജേഷ് കണ്ണൻ, ജോ. കൺവീനർ അമ്പിളി ശ്രീധരൻ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - SNCS Navratri Celebration and Commencement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.